കുടവയർ ഒരിക്കൽ വന്നാൽ അത് മാറ്റിയെടുക്കാൻ നന്നായി പ്രയത്നിക്കണം. അതുകൊണ്ടുതന്നെ കുടവയർ വരുന്നതിനു മുൻപേ അത് വരാതിരിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യുന്നതാണ് നല്ലത്. അനാരോഗ്യകരമായ ഭക്ഷണ ശൈലിയാണ് കുടവയറിന് പ്രധാനകാരണം. നമ്മുടെ ശരീരത്തിൽ അനാവശ്യമായി ചീത്ത കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ കുടവയർ ഉണ്ടാകുന്നു. ജങ്ക് ഫുഡുകളാണ് കുടവയറിന് പ്രധാനമായും കാരണമാകുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഒന്നും ഇതിൽ അടങ്ങിയിരിക്കുന്നില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിച്ചാൽ കൂടെ വയറിനെ നിയന്ത്രിക്കാം.
വേഗത്തിൽ കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന കാര്യമാണ് കക്കിരിയും പുതിനയിലകളും ചേർത്തുള്ള പാനീയം. ഡിറ്റോക്‌സ് വാട്ടര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. കക്കിരികള്‍ ആന്റിഓക്‌സിഡന്റിനാല്‍ സമ്പന്നമാണ്. അതുപോലെ പുതിനയിലകള്‍ നമ്മുടെ ദഹനത്തെ മികച്ചതാക്കും. ഇത് രണ്ടും ലഭിക്കുന്നതോടെ ദഹനം വേഗത്തിലാവും. അത് ഭാരം കുറയ്ക്കാനും കുടവയറിനെ ഇല്ലാതാക്കാനുമെല്ലാം മികച്ചതാണ്.
കക്കിരിയിൽ ശരീരത്തിന് ആവശ്യമായ ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള സോഡിയം, പൊട്ടാസ്യം, ഗ്ലൂക്കോസ് എന്നിവയെല്ലാം നമുക്ക് ഏറെ ഗുണകരമായ ഘടകങ്ങളാണ്. കക്കിരി കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ആരോഗ്യത്തിനും നല്ലതാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്ന മലബന്ധം സർവ സാധാരണയായി മാറിയിട്ടുണ്ട്. ഇത് തടയാൻ കക്കിരി കഴിക്കുന്നത് ഏറെ പ്രയോജനം ചെയ്യും.
ദഹനം എളുപ്പമാക്കാനും നല്ലതാണ്. ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായി കക്കിരി ഉപയോഗിക്കാം. ശരീരത്തിന് ആവശ്യമായ അനവധി വിറ്റാമിനുകൾ കക്കിരിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ 95 ശതമാനവും ജലാംശം അടങ്ങിയ ഇനമാണിത്. ശരീരത്തിൽ ജലാംശം നിലനിർത്തുകയും ശരീരത്തിലേക്കെത്തുന്ന വിഷവസ്തുക്കൾ നീക്കം ചെയ്യാനും സഹായകരമാണ്. ഉയർന്ന ജലാംശവും കുറഞ്ഞ കലോറിയും ആയത് കൊണ്ട് ആരോഗ്യ പരമായ രീതിയിൽ തടി കുറയ്ക്കുവാൻ കക്കിരി ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ്.
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പുതിനയിലയ്ക്ക് ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ട്. അതിനൊപ്പം ഇവ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ഗുണം ചെയ്യും. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനം വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.
പുതിനയിലയിൽ കലോറി വളരെ കുറവാണ്. രണ്ട് ടേബിൾസ്പൂൺ പുതിനയിലയിൽ നിന്നും വെറും രണ്ട് കലോറി മാത്രമാണ് ലഭിക്കുന്നത്. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിനയിലയിട്ട പാനീയങ്ങൾ, പുതിനയില ചട്‌നി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ഗ്രീന്‍ ടീയെ കുറിച്ച് അധികം ആരും പറഞ്ഞുതരേണ്ടതില്ല. നമ്മുടെ ശരീരത്തിന് ഏറ്റവും ആരോഗ്യപ്രദമാണ് ഈ ചായ. നിത്യേന രാവിലെ ഒരു കപ്പ് ഗ്രീന്‍ ടീ കുടിച്ചാല്‍ അമ്പരപ്പിക്കുന്ന മാറ്റം കാണാം. കക്കിരിയും പുതിനയും ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തിയ പോലെ ഇനി മുതല്‍ ഗ്രീന്‍ ടീയും ഉള്‍പ്പെടുത്താം.
കാരണം രുചിയിലും സാധാ ചായകളില്‍ നിന്നും വ്യത്യാസതമാണ് ഗ്രീന്‍ ടീ. കെമിക്കല്‍സ് ഒന്നും തന്നെ ചേര്‍ക്കാതെ തനത് തേയില രുചിയില്‍ എത്തുന്ന ഗ്രീന്‍ ടീ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താനും സ്‌ട്രെസ്സ് കുറയ്ക്കാനും ഗ്രീന്‍ ടീ നല്ലതാണെന്ന് പറയുന്നു.