കുട്ടികളും പ്രായമായവരുമെല്ലാം നല്ല തണുത്ത രുചികരമായ ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇന്ന് നല്ല പ്രകൃതിദത്തമായ ചക്ക ഐസ്‌ക്രീം വെറും മൂന്ന് ചേരുവകള്‍ കൊണ്ട് ഉണ്ടാക്കിയാലോ…
ആരോഗ്യത്തിന് ഏറെ ഉത്തമമായ നല്ല കിടിലന്‍ ഐസ്‌ക്രീമാണിത്.
ചേരുവകള്‍
നല്ല പഴുത്ത വരിക്ക ചക്കപ്പഴം -250 ഗ്രാം
ഫ്രഷ് ക്രീം – 250 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്ക് – 200 ഗ്രാം
പാല്‍ – 1/4 കപ്പ്
ചക്കപ്പഴം അരിഞ്ഞത് – 4 എണ്ണം അലങ്കരിക്കാന്‍.
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറില്‍ പഴുത്ത ചക്കപ്പഴം പാല്‍ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഫ്രഷ്‌ക്രീമും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് വീണ്ടും നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. അതിനു ശേഷം ഐസ്‌ക്രീം സെറ്റ് ചെയ്യാനായി ഒരു പാത്രത്തിലേക്കു മാറ്റി, അരിഞ്ഞു വെച്ച ചക്കപ്പഴം ഇതിന്റെ മുകളില്‍ വിതറി പാത്രം അടച്ച് ഒരു രാത്രി മുഴുവന്‍ ഫ്രീസറില്‍ വയ്ക്കുക. അടുത്ത ദിവസം നല്ല് കിടിലന്‍ ചക്ക ഐസ്‌ക്രീം റെഡി.