Health

പൊണ്ണത്തടി കുറച്ച് ശരീരം ഷേയ്പ്പാക്കാം; ദിവസവും വാഴപ്പഴം കഴിച്ചോളൂ

ജപ്പാനില്‍ പ്രശസ്തമായ ബനാന ഡയറ്റ് തന്നെയുണ്ട്

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ. പല വഴികളും പരീക്ഷിച്ച് ഫലം കാണാത്ത നിരാശിയിലാണോ? എങ്കിൽ നിങ്ങൾ തീർച്ചായായും വാഴപ്പഴം കഴിച്ചു നോക്കണം. വാഴപ്പഴം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? നിരവധി ഗുണങ്ങളാണ് വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. ജപ്പാനില്‍ പ്രശസ്തമായ ബനാന ഡയറ്റ് തന്നെയുണ്ട്. എങ്ങനെയാണ് വാഴപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എന്ന് നോക്കാം.

വാഴപ്പഴം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നിത്യേന വാഴപ്പഴം രാവിലെയും വൈകിട്ടും കഴിക്കാം. പഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. വയറിനു താഴെ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിന് നീക്കം ചെയ്യുന്നു. അമിത വിശപ്പിനെ വാഴപ്പഴം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ദഹനം എളുപ്പമാക്കുന്നു. ഇതിലൂടെ തന്നെ നമ്മുടെ ശരീരഭാരം പൊണ്ണത്തടി എന്നിവ നിയന്ത്രണവിധേയമാകുന്നു.

നാരുകളാൽ സമ്പുഷ്ടമായതിനാൽ കുടലിലെ പ്രവർത്തനങ്ങൾക്ക് ശരിയായി നടക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. പേശികളുടെ ആരോഗ്യത്തിനും വികാസത്തിനും ആവശ്യമായ പ്രധാന ധാതുക്കളായ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാൽ സമ്പുഷ്ടമായതിനാൽ പേശിവലിവ് തടയാനും വാഴപ്പഴം മികച്ച മാർഗമാണ്.

ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന്റെ ഏകദേശം 100 ഗ്രാമില്‍ അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങള്‍ ഇവയാണെന്ന് ഹെല്‍ത്ത് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  • കലോറി: 89
  • വെള്ളം: 75%
  • പ്രോട്ടീൻ: 1.1 ഗ്രാം
  • കാർബോഹൈഡ്രേറ്റ്സ്: 22.8 ഗ്രാം
  • പഞ്ചസാര: 12.2 ഗ്രാം
  • ഫൈബർ: 2.6 ഗ്രാം
  • കൊഴുപ്പ്: 0.3 ഗ്രാം

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. സെറോടോണിന്റെ അളവ് സാധാരണ നിലയിലായിരിക്കുമ്പോൾ കൂടുതൽ വൈകാരികമായി സ്ഥിരതയും ശ്രദ്ധയും അനുഭവപ്പെടുന്നു.ഈ ന്യൂറോ ട്രാൻസ്മിറ്റർ വർദ്ധിപ്പിക്കാൻ വാഴപ്പഴം സഹായിക്കുന്നു. ഇതിൽ ട്രിപ്‌റ്റോഫാൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് സെറോടോണിൻ ആയി മാറുന്നു. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ബി6, മഗ്‌നീഷ്യം എന്നിവയും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

വാഴപ്പഴം ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്താനും ശരീരത്തിന് ഊർജ്ജം നൽകാനും വാഴപ്പഴം മികച്ചതാണ്.

ഫാറ്റ് ഓക്‌സിഡേഷന്‍ വര്‍ധിപ്പിക്കാന്‍ വാഴപ്പഴത്തിന് സാധിക്കും. ശരീരത്തിനെ കൊഴുപ്പിനെ വേഗം ഇല്ലാതാക്കി അതിനെ ഊര്‍ജമാക്കി മാറ്റാന്‍ നമ്മുടെ ശരീരത്തിന് ഇതിലൂടെ സാധിക്കും. അതുപോലെ ശരീരപോഷണവും മെച്ചപ്പെടും.

ഇതിലൂടെയാണ് ഭാരം കുറയ്ക്കുന്നത് സാധ്യമാകും. സ്വാഭാവികമായും കുടവയറും ഇതോടൊപ്പം കുറയും. മികച്ച വര്‍ക്കൗട്ടും ഇതോടൊപ്പം നിര്‍ബന്ധമാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, ധാതുക്കള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

Latest News