ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയമാണ് മഴക്കാലം. ആസ്മയുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തണുപ്പുകാലത്ത് ആസ്മയുടെ ലക്ഷണങ്ങൾ കൂടും.
ശ്വസന വ്യവസ്ഥയിലുണ്ടാകുന്ന അണുബാധയും തുടർന്ന് ശ്വസന കോശത്തിന്റെ ഉയർന്ന പ്രതിപ്രവർത്തനവും മൂലമുണ്ടാകുന്ന ചുമ, നെഞ്ചിന് ഭാരം, ശ്വാസം മുട്ടൽ, ശബ്ദത്തോടു കൂടിയ ശ്വാസോച്ഛ്വാസം. രക്തത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയും. ചിലപ്പോൾ സ്വയം ഭേദമാകും. പുരുഷന്മാരിൽ ചെറുപ്രായത്തിലും സ്ത്രീകളിൽ പ്രായപൂർത്തിയായ ശേഷവുമാണു കൂടുതലും രോഗം കണ്ടുവരുന്നത്.
മഴക്കാലത്ത് ആസ്ത്മാ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങള്‍ അറിഞ്ഞിരിക്കാം.
പഞ്ചസാര
പഞ്ചസാര അധികമായുള്ള ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ആസ്ത്മയുടെ ലക്ഷണങ്ങളെ മോശമാക്കും. പാല്‍, ചായ, കാപ്പി തുടങ്ങിയവയും ആസ്ത്മാ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്.
ഐസ്‌ക്രീം
മഴക്കാലത്തും ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടമുള്ളവരുണ്ട്. ഐസ്‌ക്രീം മഴക്കാലത്ത് കഴിക്കുന്നത് ആസ്ത്മയുടെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാരണമാകും. അതിനാല്‍ തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കാം. തൈര് പൊതുവേ തണുത്ത ഭക്ഷണമായതിനാല്‍ മഴക്കാലത്ത് ഇവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആസ്ത്മാ രോഗികള്‍ക്ക് നല്ലത്. കാരണം ഇവ ആസ്ത്മയുടെ ലക്ഷണങ്ങളെ കൂട്ടും.
ജങ്ക് ഫുഡ്
അതിനൊപ്പം പ്രോസസ്ഡ് ഭക്ഷണസാധനങ്ങള്‍, ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ എന്നിവയും ആസ്ത്മയുടെ ലക്ഷണങ്ങളെ കൂട്ടാന്‍ കാരണമാകും. അമിത മദ്യപാനവും ആസ്ത്മാ രോഗികള്‍ക്ക് നല്ലതല്ല. ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഹാനികരമാകും.