നാം ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിന് രുചിയും മണവും കൂട്ടാൻ മാത്രമല്ല ഇത് സഹായിക്കുന്നത്. വെളുത്തുള്ളിക്ക് വേറെയും ആരോഗ്യ ഗുണങ്ങളുണ്ട്. രാവിലെ ഉണർന്നയുടൻ രണ്ട് വെളുത്തുള്ളിയല്ലി കഴിക്കുന്നത് പലവിധ അണുബാധകളെയും ചെറുക്കാൻ സഹായിക്കും. ചുമ, ജലദോഷം എല്ലാം ഇതിനുദാഹരണമാണ്. ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ രോഗങ്ങൾക്ക് കാരണമാകും. ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. എന്നാൽ വെളുത്തുള്ളി ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിയുന്ന സാഹചര്യം ചെറുക്കുന്നു.