Food

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന സ്പെഷ്യൽ എ​ഗ് സാൻവിച്ച്

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് എ​ഗ് സാൻവിച്ച്. രുചികരമായ എ​ഗ് സാൻവിച്ച് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • മുട്ട – 4 എണ്ണം
  • തക്കാളി – ഒന്ന്
  • സവാള – ഒന്ന്
  • പച്ചമുളക് – 2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ബ്രഡ് – 4 എണ്ണം
  • ടൊമാറ്റോ സോസ് – ആവശ്യത്തിന്
  • ബട്ടർ – 1 ടീസ്പൂൺ
  • മോസറില്ല ചീസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട ചിക്കി വറുത്തെടുക്കാം. അതിനായി മുട്ടയും പച്ചമുളകും സവാളയും തക്കാളിയും ഉപ്പും കൂടി ബീറ്റ് ചെയ്തു പാനിൽ അല്പം ബട്ടർ ചൂടാക്കി അതിൽ ചിക്കിയെടുക്കാം. ഒരു പീസ് ബ്രഡിൽ മുട്ട ചിക്കിയത് നിരത്താം. മുകളിൽ മോസറില്ല ചീസ് നിരത്താം. വേറെ ഒരു പീസ് ബ്രഡിൽ ടൊമാറ്റോ സോസ് തേയ്ക്കാം. ഇനി അത് മറ്റേതിന്റെ മുകളിൽ വയ്ക്കാം. ശേഷം അത് രണ്ട് സൈഡും ബട്ടറിൽ മൊരിച്ചെടുക്കാം.

 

­