എത്ര ഗ്രഹങ്ങളുണ്ട്?
‘9’ അല്ലേ.?
ഇതായിരുന്നു അല്ലേ ആളുകളുടെ ഉത്തരം. അവ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂൺ, പ്ലൂട്ടോ. എന്നാൽ പിന്നീട് പ്ലൂട്ടോ ഒരു ഗ്രഹമല്ല, എന്നായി.
ഒരു ഛിന്നഗ്രഹം അത് മാത്രമാണ്. അങ്ങനെ നമ്മുടെ പ്ലൂട്ടോ ഗ്രഹപ്പട്ടികയിൽ നിന്നു പുറത്താക്കപ്പെട്ടു.
യുഎസ് സംസ്ഥാനമായ അരിസോന തങ്ങളുടെ ഔദ്യോഗിക ഗ്രഹമായി പ്ലൂട്ടോയെ തിരഞ്ഞെടുത്തു,ഈ സംഭവം വീണ്ടും പ്ലൂട്ടോയുടെ ഗ്രഹപദവി സംബന്ധിച്ച ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. പ്ലൂട്ടോയെ കണ്ടെത്തുന്നതിന് മുൻപ് തന്നെ അവിടെ അങ്ങനെയൊരു വസ്തു ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നു. യുറാനസ് എന്ന ഗ്രഹത്തിന്‌റെ ഭ്രമണപഥ ഘടന വിലയിരുത്തിയാണ് ഇതു മനസ്സിലാക്കിയത്. ന്യൂട്ടോണിയൻ തത്വങ്ങൾ അനുസരിച്ചുള്ള ഭ്രമണപഥ ഘടനയല്ല യുറാനസിനുള്ളത്. അതെന്തുകൊണ്ടാണെന്നുള്ള അന്വേഷണം പ്ലൂട്ടോ പോലുള്ള ഒരു ബഹിരാകാശ വസ്തു സ്ഥിതി ചെയ്യാനുള്ള സാധ്യത നൽകി.
1846ൽ ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതജ്ഞനുമായ അർബൻ ലെ വെറിയർ ഇങ്ങനെയൊരു വസ്തു കണ്ടെത്തിയതായി പറഞ്ഞു. എന്നാൽ യഥാർഥത്തിൽ, ഇത് അതുവരെ മറഞ്ഞുകിടന്ന നെപ്ട്യൂണായിരുന്നു.മറ്റൊരു യുഎസ് ജ്യോതിശ്ശാസ്ത്രജ്ഞനായ പെർസിവൽ ലോവൽ, നെപ്റ്റിയൂൺ മാത്രമല്ല ഉള്ളതെന്നും മറ്റേതോ ഒരു വസ്തു അതിനപ്പുറം മറഞ്ഞിരിക്കുന്നെന്നും പ്രഖ്യാപിച്ചു.ശ്രമങ്ങൾ തുടർന്നു ഒടുവിൽ 1930ൽ പ്ലൂട്ടോ കണ്ടെത്തപ്പെട്ടു. ലോവൽ ഒബ്‌സർവേറ്ററിയുടെ നിരീക്ഷണകേന്ദ്രത്തിൽ വച്ചാണ് ഇതു സാധിച്ചത്. വെനീഷ്യ ബർണി ഫെയർ എന്ന 11 വയസ്സുകാരിയാണ് പ്ലൂട്ടോയ്ക്ക് ആ പേര് നൽകിയത്.