കൊച്ചി : കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ച് യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം നൽകി. എൻഫോഴ്സ്മെൻറ് ആർടിഒയായാണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.
സഞ്ജുവും ഡ്രൈവർ സൂര്യനാരായണനുമാണ് പ്രതികൾ. അപകടകരമായ വിധം വണ്ടിയോടിച്ചതിനും സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണിത്.
ആർടിഒയുടെ ശിക്ഷാനടപടികളെ പരിഹസിച്ച് രണ്ട് ദിവസം മുൻപ് സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു .ഇത് ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതിയാണ് പ്രോസിക്യൂഷൻ നടപടിക്ക് ആർടിഒയ്‌ക്ക് നിർദ്ദേശം നൽകിയത്.ഏഴിന് ഹൈക്കോടതി കേസ് പരിഗണിച്ചേക്കും.
കാർ ഇന്നലെ പോലീസ് കസ്റ്റഡിയിലേക് മാറ്റിയിരുന്നു. ആർടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് വീഡിയോ ഇട്ടതും വിവാദമായിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക് കിട്ടി എന്നായിരുന്നു സഞ്ജു ടെക്കിയുടെ പരിഹാസം. ആർടിഒക്കും മാദ്ധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു പറഞ്ഞത്.