പ്രോഫഷണല്‍ ഹെയര്‍ ബ്രാന്‍ഡ് ആയ ഗോദ്റെജ് പ്രൊഫഷണലിന്റെ പുതിയ ഹെയര്‍ ബോട്ടോക്സ് ട്രീറ്റ്മെന്റ് ബോട്ടോസ്മൂത്ത് കേരളത്തിലെ പ്രമുഖ സലൂണുകളില്‍ അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് സലൂണ്‍ പ്രൊഫഷണലുകള്‍ക്ക് ആഴത്തിലുള്ള അറിവു പകരുന്ന ശില്പശാലകളും സംഘടിപ്പിച്ചു.
പുതുമയുള്ള ഹെയര്‍ ട്രീറ്റ്മെന്റുകള്‍ അവതരിപ്പിക്കുന്നതിന് ഒപ്പം പ്രൊഫഷണലുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധത കൂടിയാണ് ഇതിലൂടെ ദൃശ്യമായത്. എല്ലാ ഇനം മുടികള്‍ക്കും അനുയോജ്യമായതാണ് ഗോദ്റെജ് പ്രൊഫഷണലിന്റെ ബോട്ടോസ്മൂത്ത്. ഫോര്‍മാല്‍ഡീഹൈഡ് ഉപയോഗിക്കാത്ത ഇത് മറ്റുള്ളവയെ അപേക്ഷിച്ച് ഏറെ സുരക്ഷിതമായ തെരഞ്ഞെടുപ്പുമായിരിക്കും. തികച്ചും സോഫ്റ്റും നൈസര്‍ഗികമായി മുടി വീണ്ടും സൃഷ്ടിക്കുന്നതും 30-60 കഴുകലുകള്‍ വരെ നിലനില്ക്കുന്നതും ആണെന്ന സവിശേഷതയും ഉണ്ട്.
പ്രൊഫഷണല്‍ ഹെയര്‍ കെയര്‍ വിഭാഗത്തില്‍ ഇതിനകം തന്നെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച ശേഷം ബോട്ടോക്സ് ട്രീറ്റ്മെന്റ് എന്ന പുതിയ വിഭാഗത്തിലേക്കു തങ്ങള്‍ കടക്കുകയാണെന്ന് ഇതേക്കുറിച്ചു സംസാരിച്ച ഗോദ്റെഡ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ജനറല്‍ മാനേജര്‍ അഭിനവ് ഗ്രന്ഥി പറഞ്ഞു.