കേന്ദ്ര, പൊതുമേഖലാ സ്ഥാപനമായ ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷനിൽ തൊഴിലവസരം. അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ജൂൺ 15 വൈകീട്ട് 4 മണിവരെ ദീർഘിപ്പിച്ചു. എഴുത്തുപരീക്ഷയും ട്രേഡ് ടെസ്റ്റും നടത്തി തെരഞ്ഞെടുക്കും. ദക്ഷിണേന്ത്യയിൽ ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് പരീക്ഷാകേന്ദ്രങ്ങളാണ്.
തസ്തികകൾ:
1. ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി: ഒഴിവുകൾ-ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് 5, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 7, മെക്കാനിക്കൽ 13, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 5. ശമ്പളനിരക്ക് 40,000-1,40,000 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ പി.ജി (എം.ഇ/എം.ടെക്). പ്രായപരിധി 27 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. ദേശീയതലത്തിൽ ടെസ്റ്റും ഇന്റർവ്യൂവും നടത്തിയാണ് സെലക്ഷൻ.
2. ട്രെയിനി ഓഫിസർ (ഫിനാൻസ്): ഒഴിവുകൾ 7, യോഗ്യത: സി.എ/സി.എം.എ. ശമ്പളനിരക്ക് 40,000-1,40,000 രൂപ. പ്രായപരിധി 27 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. സെലക്ഷൻ ടെസ്റ്റും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ/നാഗ്പൂർ, ന്യൂഡൽഹി/നോയിഡ, കൊൽക്കത്ത പരീക്ഷാ കേന്ദ്രങ്ങളായിരിക്കും.
3. ടെക്നീഷ്യൻ ഗ്രേഡ്-2, ശമ്പളം 20480 രൂപ. ട്രേഡുകൾ-ഇലക്ട്രോണിക്സ് മെക്കാനിക് 7, ഇലക്ട്രീഷ്യൻ 6, മെഷ്യനിസ്റ്റ് 7, ഫിറ്റർ 10. യോഗ്യത: എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും (എൻ.ടി.സി വിത്ത് എൻ.എ.സി) അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ഐ.ടി.ഐ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 27 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.