നിസ്വ : മലയാളി ഒമാനില്‍ നിര്യാതനായി. തൃശൂർ പുന്നയൂർക്കുളം ചെമ്മണ്ണൂർ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി (66) ആണ് നിസ്വയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നംകഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയിൽ ഇദ്ദേഹം ഒമാനില്‍ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: ഏനു. മാതാവ്: ഖദീജ കാഞ്ഞിരക്കടവത്ത്. ഭാര്യ: ഉമ്മാച്ചു. മക്കൾ: നജ്മൽ, നൂറിയ, നൗഫിയ, നസ്ബ. മൃതദേഹം നിസ്വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.