India

പുൽവാമയിലെ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ തെരച്ചില്‍ തുടരുകയാണ്.

ഉച്ചയോടെ ഏറ്റുമുട്ടൽ അവനാസിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്.

പുല്‍വാമയിലെ നിഹാമയിലുള്ള ഒരു വീടിനുള്ളില്‍ ലക്ഷർ ഇ തോയ്ബയുടെ രണ്ട് ഭീകരർ ഒളിച്ച്‌ താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിർത്തതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഇതിനിടെ ഭീകർ ഒളിച്ചിരിക്കുന്നെന്ന് കരുതുന്ന വീടിന് തീപിടിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.