World

ചരിത്രം കുറിച്ച് ക്ലോഡിയ ഷെയ്ൻബാം; മെക്‌സിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിത

മെക്‌സിക്കോ സിറ്റി: മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മെക്സിക്കോയുടെ പ്രസിഡന്റാകുന്നത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് അറുപത് ശതമാനത്തോളം വോട്ടു നേടി, മെക്സിക്കോ സിറ്റിയുടെ മുൻ മേയറും 61-കാരിയുമായ ക്ലോഡിയ വിജയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് അതോറിറ്റി ക്ലോഡിയയുടെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

മെ​ക്സി​ക്കോ​യു​ടെ ഇ​രു​ന്നൂ​റ് വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. ഏ​ക​ദേ​ശം 130 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ ഉ​ള്ള മെ​ക്സി​ക്കോ​യി​ൽ പ്ര​സി​ഡ​ന്‍റാ​കു​ന്ന ആ​ദ്യ ജൂ​ത വ്യ​ക്തി​യു​മാ​ണ് ക്ലോ​ഡി​യ.

മു​ഖ്യ എ​തി​രാ​ളി​യും ബി​സി​ന​സു​കാ​രി​യു​മാ​യ സൊ​ചി​തി​ൽ ഗാ​ൽ​വേ​സി​നേ​ക്കാ​ൾ 30 ശ​ത​മാ​നം അ​ധി​കം പോ​യി​ന്‍റാ​ണ് ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ മൊ​റേ​ന​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യ ക്ലോ​ഡി​യ നേ​ടി​യ​ത്. മൊ​റേ​ന പാ​ർ​ട്ടി സ്ഥാ​പ​ക​നും നി​ല​വി​ലെ മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ആ​ൻ​ഡ്ര​സ് മാ​നു​വ​ൽ ലോ​പ്പ​സി​ന്‍റെ വി​ശ്വ​സ്ത​കൂ​ടി​യാ​ണ് ക്ലോ​ഡി​യ.

ഒക്ടോബർ ഒന്നിന് ആൻഡ്രസ് സ്ഥാനമൊഴിയുകയും ക്ലോഡിയ പ്രസിഡന്റായി അധികാരമേൽക്കുകയും ചെയ്യും. 2018ൽ മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായപ്പോൾ രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള രാഷ്ട്രീയ പദവികളിലൊന്നായി അത് മാറി. മെക്സിക്കൻ രാഷ്ട്രീയത്തിലെ ‘കണ്ണാടി മേൽക്കൂര’ പൊട്ടിച്ചാണ് ക്ലോഡിയ അധികാരത്തിലേക്ക് നടന്നടുത്തതെന്ന് രാഷ്ട്രീയ വിചക്ഷണർ വിലയിരുത്തുന്നു.

എനർജി എൻജിനീയറിങ്ങിൽ ഡോക്ടറേറ്റുള്ള ക്ലൗഡിയ, കാലാവസ്ഥാ ശാസ്ത്രജ്ഞകൂടിയാണ്. അവരുടെ മാതാപിതാക്കളും ശാസ്ത്രജ്ഞരായിരുന്നു. കാലിഫോണിയയിലെ ​ഗവേഷണ കേന്ദ്രത്തിൽ മെക്സിക്കൻ ഊർജ ഉപഭോ​ഗത്തേക്കുറിച്ച് അവർ വർഷങ്ങളോളം പഠനം നടത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളിൽ വിദഗ്ധയാണ് ക്ലൗഡിയ.

പ്രസിഡന്റിനെ കൂടാതെ മെക്സിക്കൻ കോൺ​​​ഗ്രസിലേക്കുള്ള അം​ഗങ്ങൾ, എട്ട് സംസ്ഥാനങ്ങളിലെ ​ഗവർണർമാർ, മെക്സിക്കോ സിറ്റി സർക്കാരിന്റെ തലവൻ, ആയിരത്തോളം പ്രദേശിക ഭരണകർത്താക്കൾ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.