Lifestyle

കറുത്ത ധാന്യങ്ങൾ കഴിച്ച് തടി കുറയ്ക്കാൻ പറ്റുവോ; പറ്റും ഇവ കഴിച്ചാൽ മതി

ഇത്തരത്തിലെ ഭക്ഷണങ്ങളില്‍ ഒന്നാണ് ബ്ലാക് ബീന്‍സ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നാരുകളും. എന്നാല്‍ കൊഴുപ്പ് തീരെ കുറവാണ്. ഇതിലെ നാരുകള്‍ വയര്‍ നിറഞ്ഞതായ തോന്നലുണ്ടാക്കുന്നു. ഇത് അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയരാതിരിയ്ക്കാനും ഇത് സഹായിക്കുന്നു.തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ചിയ സീഡുകള്‍. ഇവയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവയില്‍ ധാരാളമുണ്ട്. കൂടാതെ നാരുകള്‍, ‌പ്രോട്ടീനുകള്‍ എന്നിവയെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇതിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തുന്നു, വിശപ്പ് കുറയ്ക്കുന്നു. മസില്‍ ആരോഗ്യത്തിനും ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും ഇതേറെ സഹായിക്കുന്നു.ബ്ലാക്‌ബെറിയാണ് മറ്റൊരു ഭക്ഷണ വസ്തു. ഇതില്‍ കലോറി ഏറെ കുറവാണ്. നാരുകള്‍ അടങ്ങിയ ഇത് ദഹനം മെച്ചപ്പെടുത്തുന്നു. ഇതിലെ വൈറ്റമിന്‍ സി, ആന്തോസയാനിനുകള്‍ എന്നിവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും നല്ലതാണ്. ഇതിലെ നാച്വറല്‍ മധുരം ഭക്ഷണത്തോടുള്ള അമിതാസക്തി കുറയ്ക്കാനും നല്ലതാണ്. മധുരത്തിന് പകരം കഴിയ്ക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത്.കറുത്ത അരി ലഭ്യമാണ്. ഈ ബ്ലാക് റൈസ് ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ്. ആന്തൊസയാനിനുകള്‍ എന്നറിയപ്പെടുന്ന ഈ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് ഈ കറുപ്പ് നിറം നല്‍കുന്നത്. ഇതിലെ ഫൈബറുകള്‍ ദഹനത്തിന് സഹായിക്കുന്നു. വിശപ്പ് മാറിയതായ തോന്നലുണ്ടാക്കുകയും ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്.കറുത്ത നിറത്തിലെ പയര്‍ അഥവാ ബെലുഗ ലെന്റില്‍സ് ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇതിലെ കലോറി കുറവാണ്. എന്നാല്‍ പെട്ടെന്ന് വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇവ ദഹനം മെച്ചപ്പെടുത്തുന്നു, മസില്‍ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു. പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു.