Kerala

ആദ്യ ഫല സൂചന രാവിലെ ഒ​മ്പത് മണിയോടെ; ഒരുക്കങ്ങള്‍ പൂര്‍ണമെ​ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ണ​മെ​ന്ന് സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍. ആ​ദ്യ ഫ​ല സൂ​ച​ന രാ​വി​ലെ ഒ​മ്പ​തി​ന് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. തി​രു​വ​ന​ന്ത​പു​രം മാ​ര്‍​ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ന്ദ​ര്‍​ശി​ച്ച​ത്.

രാ​വി​ലെ എ​ട്ട് മു​ത​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി തു​ട​ങ്ങും. തു​ട​ര്‍​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ഇ​വി​എം വോ​ട്ടു​ക​ളും എ​ണ്ണും. ഇ​വി​എം വോ​ട്ടു​ക​ള്‍ എ​ണ്ണി തു​ട​ങ്ങു​ന്ന​തി​നൊ​പ്പം പോ​സ്റ്റ​ല്‍ ബാ​ല​റ്റും എ​ണ്ണും. ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ണ​മാ​ണ്. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാൻ മൂന്ന് തവണയാണ് പരിശീലനം നല്‍കിയത്. വോട്ടെണ്ണലിന്‍റെ റിയല്‍ ടൈം ഡാറ്റ മീഡിയ റൂമുകള്‍ വഴി ലഭിക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് ഒ​രു​ക്കം വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാം സു​താ​ര്യ​മാ​യി ത​ന്നെ ന​ട​ക്കു​മെ​ന്നും സ​ഞ്ജ​യ് കൗ​ള്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.