വെള്ളിയാഭരണങ്ങൾ ആണല്ലോ ഇപ്പോൾ ട്രെൻഡ്. എന്നാൽ ഇനി വെള്ളി വാങ്ങാൻ പോയാൽ സ്വർണ്ണത്തിന്റെ വില കൊടുക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെള്ളിയുടെ വില കുതിച്ചുയരാൻ പോകുന്നു.അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില വർധന മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പ്രാദേശിക വിപണിയിൽ വെള്ളി വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് കുതിക്കുകയാണ്. 10 ദിവസം കൊണ്ട് വെള്ളിവിലയിൽ 10,900 രൂപയുടെ വർധനയാണുണ്ടായത്.
ഇപ്പോൾ കിലോഗ്രാമിന് 97,700 രൂപ വരെയായി വില ഉയർന്നു. നാലു മാസം കൊണ്ട് മാത്രം ഏകദേശം നാലു ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. സ്പോട്ട് സിൽവർ വിലയിൽ 0.4 ഇടിവുണ്ട്. സ്‌പോട്ട് സിൽവർ വില 0.4 ശതമാനം ഇടിഞ്ഞ് 31.99 ഡോളറായി മാറി. പ്ലാറ്റിനം വില 0.7 ശതമാനം ഇടിവോടെ 1,056.06 ഡോളറായി മാറി. പല്ലേഡിയം വിലയിൽ 0.6 ശതമാനം വർധന. ഈ വില ഇടിവ് താൽക്കാലികമാണ് . യുഎസ് ഡോളറിൻ്റെ മൂല്യത്തകർച്ചയാണ് സമീപകാലത്ത് സ്വർണത്തിൻ്റെയും വെള്ളിയുടെയും വില ഉയരാൻ കാരണമായത്. യുഎസ് ജിഡിപി റിപ്പോർട്ടുകളും പണപ്പെരുപ്പവും എല്ലാം വില വർധനയെ സ്വാധീനിക്കും.രൂപയിലെ ഏറ്റക്കുറച്ചിലുകൾ ആഭ്യന്തര വിലയെ ബാധിക്കുമെങ്കിലും, തിരഞ്ഞെടുപ്പ് ഫലങ്ങൾ വെള്ളി വിലയെ നേരിട്ട് സ്വാധീനിക്കാൻ ഇടയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൊത്തത്തിൽ, വെള്ളിയുടെ ട്രെൻഡ് ബുള്ളിഷ് ആയി തുടരുമെന്നാണ് സൂചന.