കൊല്ലം: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നു കൊല്ലത്ത് ഹോട്ടൽ ജീവനക്കാരനെ കുത്തികൊല്ലാൻ ശ്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ. പള്ളിത്തോട്ടം ഇരവിപുരം ക്യുഎസ്എസ് കോളനിയിലെ ഫാത്തിമ മന്‍സിലില്‍ അജീര്‍ മകന് ഇജാസ് (26) ആണ് പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് വെള്ളയിട്ടമ്പലത്തിന് സമീപമുള്ള ഹോട്ടലിൽവച്ചായിരുന്നു സംഭവം. ഭക്ഷണം എടുക്കാനായെത്തിയ പ്രതി ഈ ഹോട്ടലിലെ സെക്യുരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടാകുകയും ഇതിലിടപ്പെട്ട ഹോട്ടൽ ജീവനക്കാരനായ മുഹമ്മദ് സഫാനെന്ന യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
മുഹമ്മദ് സഫാനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ ബില്‍ഷാദിനെയും മറ്റൊരു ഡെലിവറി ബോയ് ആയ അനന്തകൃഷ്ണനെയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചു.
അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ അനന്തകൃഷ്ണനും മുഹമ്മദ് സഫാനും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവർ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ്.