ബഹ്റൈനില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന് കീഴിലെ ലേബര്‍ ക്യാമ്പുകളിലും വെയര്‍ ഹൗസുകളിലും വര്‍ക്ക് ഷോപ്പുകളിലും പരിശോധന നടത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
തൊഴില്‍ ക്യാമ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍, വെയര്‍ഹൗസുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും നിർദിഷ്ട കാര്യങ്ങൾക്കുവേണ്ടി തന്നെയാണ് കെട്ടിടങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനും കൂടിയായിരുന്നു പരിശോധന നടത്തിയത്.
പരിശോധനയില്‍ 225 കെട്ടിടങ്ങൾ സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇവയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് ചില കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടുമുണ്ട്. സാലിഹിയയിലെ വർക്ഷോപ്പുകളും വെയർ ഹൗസുകളും പരിശോധന നടത്തിയതിൽ ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.