കോഴിക്കോട്: അർഹമായ വിശ്രമസമയം അനുവദിക്കാതെ ട്രെയിൻ ഓടിക്കില്ലെന്ന തീരുമാനവുമായി 3 ദിവസമായി പ്രതിഷേധസമരം തുടരുന്ന ലോക്കോ പൈലറ്റുമാർക്കെതിരെ റെയിൽവേ ശിക്ഷാ നടപടികളാരംഭിച്ചു. വിശ്രമിച്ച ശേഷം ജോലിക്കെത്തിയ പാലക്കാട് ഡിവിഷനു കീഴിലെ 30 ലോക്കോ പൈലറ്റുമാർക്കെതിരെയാണ് നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. വിശ്രമസമയം എടുത്തശേഷം ജോലിക്കെത്തിയവർ ഹാജരായില്ലെന്ന് രേഖപ്പെടുത്തുകയാണ് പാലക്കാട്ട് ആദ്യപടിയായി ചെയ്തിരിക്കുന്നത്.