കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമാണ് ചോക്ലേറ്റ് കേക്ക്. രുചികരമായ ചോക്ലേറ്റ് കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം മൈദയും, കൊക്കോ പൗഡറും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഉപ്പും നന്നായി അരിച്ചു മാറ്റിവയ്ക്കുക. ശേഷം പഞ്ചസാരയും ഓയിലും നന്നായി അടിക്കുക. അതിലേക്ക് മുട്ട ഓരോന്നായി ചേർത്തു അടിച്ചെടുക്കുക. എസെൻസ് ചേർക്കുക.
ഇതിലേക്ക് അരിച്ചുവച്ച മൈദക്കൂട്ട് ചേർക്കുക. ഇടവിട്ട് പാലും ചേർത്ത് കൊടുക്കുക. ചൂടാക്കിയിട്ട ഓവനിൽ വച്ച് 30 മിനിറ്റ് 170 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കുക. തണുത്തതിന് ശേഷം വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഇഷ്ടമുള്ള തരത്തിൽ അലങ്കരിക്കുകയും ചെയ്യാം. രുചികരമായ ചോക്ലേറ്റ് കേക്ക് തയ്യാറായി.