കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ് ചന മസാല. രുചികരമായ ചന മസാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചന കടല – രണ്ട് കപ്പ്
- സവാള – രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
- വറ്റൽ മുളക് – മൂന്നെണ്ണം
- കടുക് – ആവശ്യത്തിന്
- മുളക് പൊടി – അര ടേബിൾസ്പൂൺ
- മല്ലി പൊടി – അര ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- ഗരം മസാല – ഒരു ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ എണ്ണ ചൂടാക്കണം. ഇനി കടുക് പൊട്ടിക്കാം. വറ്റൽ മുളക് ചേർക്കാം. സവാള വഴറ്റാം. മസാലകളും ചേർത്ത് മൂപ്പിക്കാം. ഇനി ചനകടല ചേർത്ത് കൊടുക്കാം. നല്ല പോലെ ഇളക്കി യോജിപ്പിച്ചെടുക്കാം. രുചികരമായ ചന മസാല തയ്യാറായി.