India

വോട്ടെണ്ണല്‍ തുടരുന്നു, കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ, 291 സീറ്റിൽ ലീഡ് ചെയ്യുന്നു

പോസ്റ്റല്‍ വോട്ട് എണ്ണി തീരുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ സഖ്യം

ന്യൂദല്‍ഹി: പോസ്റ്റല്‍ വോട്ട് എണ്ണി തീരുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ സഖ്യം. രാജ്യത്ത് 470 സീറ്റുകളിലെ ആദ്യഫലം പുറത്തു വരുമ്പോഴാണ് ബിജെപിയുടെ ഈ മൃഗീയമായ മുന്നേറ്റം. നിലവില്‍ 291 സീറ്റിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.

നരേന്ദ്ര മോദിയോടുള്ള വിശ്വാസമാണ് വമ്പന്‍ ലീഡിലേക്ക് നയിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. അമേഠിയില്‍ സമൃതി ഇറാനി ഉള്‍പ്പെടെ രാജ്യത്തെ ബിജെപിയുടെ എല്ലാ പ്രമുഖ നേതാക്കളും മുന്നിലാണ് എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.