ആമസോണ്‍ ഡോട്ട് ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റര്‍ യൂണിവേഴ്സിറ്റിയും ക്രിയേറ്റര്‍ കണക്ടും അവതരിപ്പിച്ചു. ആമസോണ്‍ പ്ലാറ്റ്ഫോമില്‍ വിജയിക്കുന്നതിന് ടൂള്‍സും അറിവും ഉപയോഗിച്ച് ഉള്ളടക്ക സ്രഷ്ടാക്കളെ സജ്ജമാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിദ്യാഭ്യാസ പരിപാടിയാണ് ആമസോണ്‍ ക്രിയേറ്റര്‍ യൂണിവേഴ്സിറ്റി.
വീഡിയോ ട്യൂട്ടോറിയലുകള്‍, ലേഖനങ്ങള്‍, ശില്‍പ്പശാലകള്‍, കേസ് പഠനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ റിസോഴ്സുകള്‍ ഇത് ലഭ്യമാക്കുന്നു. ക്രിയേറ്റര്‍ കണക്റ്റ് ഇവന്‍റുകളിലൂടെ മറ്റു ക്രിയേറ്റര്‍മാരുമായി കണക്റ്റ് ചെയ്യാനും, വ്യവസായ വിദഗ്ധരില്‍ നിന്ന് പഠിക്കാനും, ഒപ്പം ഒരു ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റിയുടെ ഭാഗമാവാനും ഇത് സഹായിക്കും. കണ്ടന്‍റ് ക്രിയേറ്റര്‍മാരെയും ഇന്‍ഫ്ളുയന്‍സര്‍മാരേയും പിന്തുണയ്ക്കുന്നതിനുള്ള ആമസോണിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രോഗ്രാം.
ആമസോണ്‍ ലൈവ്, ആമസോണ്‍ ഇന്‍ഫ്ളുയന്‍സര്‍ പ്രോഗ്രാം തുടങ്ങിയ സംരംഭങ്ങളും ഇത്തരത്തില്‍ നിലവിലുണ്ട്. ആമസോണിലെ ക്രിയേറ്റര്‍മാര്‍ക്കായി ബന്ധങ്ങള്‍, പഠനം, വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന വ്യക്തിഗത ഇവന്‍റുകളുടെ ഒരു സീരീസാണ് ക്രിയേറ്റര്‍ കണക്ട്. ആദ്യത്തെ ക്രിയേറ്റര്‍ കണക്ട് ഇവന്‍റ്, എ സമ്മര്‍ എസ്കേപ്പ് എന്ന പേരില്‍ 2024 ജൂണ്‍ 3ന് മുംബൈയില്‍ നടക്കും.
ആമസോണില്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ ഇന്നത്തെ ഉപഭോക്താക്കളില്‍ ചെലുത്തുന്ന വലിയ സ്വാധീനം തിരിച്ചറിയുന്നുവെന്നും, ഇവര്‍ക്ക് ആമസോണ്‍ ശൃംഖലക്കുള്ളില്‍ വളര്‍ച്ച നേടാന്‍ ആവശ്യമായ ടൂളുകളും അറിവും നല്‍കി ശാക്തീകരിക്കുന്നതിനുള്ള മാര്‍ഗമാണ് ക്രിയേറ്റര്‍ യൂണിവേഴ്സിറ്റിയും ക്രിയേറ്റര്‍ കണക്ടുമെന്നും ആമസോണ്‍ ഇന്ത്യ & എമര്‍ജിങ് മാര്‍ക്കറ്റ്സ് ഷോപ്പിങ് എക്സ്പീരിയന്‍സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.