Food

സ്വാദേറും എ​ഗ് ഫ്രൈഡ് റൈസ് വളരെ എളുപ്പത്തിൽ തയ്യറാക്കി നോക്കാം

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് എ​ഗ് ഫ്രൈഡ് റൈസ്. രുചികരമായ എ​ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബസുമതി റൈസ് വേവിച്ചത് – 3 കപ്പ്
  • കാരറ്റ് – 2 കപ്പ്
  • ബീൻസ് – 2 കപ്പ്
  • കാപ്സിക്കം – 2 കപ്പ്
  • കാബേജ് – 2 കപ്പ്
  • വെളുത്തുള്ളി – അര ടീസ്പൂൺ
  • പച്ച മുളക് – 1 എണ്ണം
  • സ്പ്രിങ് ഒണിയൻ – ഒരു ടേബിൾസ്പൂൺ
  • വിനാഗിരി – അര ടീസ്പൂൺ
  • സോയ സോസ് – അര ടേബിൾസ്പൂൺ
  • കുരുമുളക് പൊടി – അര ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എള്ളെണ്ണ – ആവശ്യത്തിന്
  • മുട്ട – 4 എണ്ണം

തയ്യാറാക്കുന്ന വിധം

നല്ല ചുവട് കട്ടിയുള്ള പത്രം വേണം ഉപയോഗിക്കാൻ. തീ ഹൈ ഫ്ലെമിൽ വയ്ക്കാം. ആദ്യം എള്ളെണ്ണ ചൂടാക്കണം. ഇനി വെളുത്തുള്ളി മൂപ്പിച്ചെടുക്കാം. ശേഷം പച്ചക്കറികൾ ചേർത്ത് കൊടുക്കാം.

ഉപ്പും ചേർക്കാം. ഒന്ന് വാടി കഴിഞ്ഞാൽ സോയ സോസ്, വിനാഗിരി, കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. ഇനി പച്ചക്കറികൾ ഒരു വശത്തേക്ക് മാറ്റി വയ്ക്കാം. മുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുക്കാം. അതിന്റെ മുകളിലേക്ക് ഉപ്പും കുരുമുളക് പൊടിയും ഇട്ടു കൊടുക്കാം നന്നായി ചിക്കി വേവിച്ചു എടുക്കാം.

ഇനി എല്ലാ പച്ചക്കറികളും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കണം. അവസാനം വേവിച്ച‌് വച്ചിരിക്കുന്ന അരി ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക. മുകളിൽ സ്പ്രിങ് ഒനിയൻ ഇട്ടു അലങ്കരിക്കാം.

അരി വേവിക്കുമ്പോൾ മുക്കാൽ വേവ് വരെയേ പാടുള്ളൂ. ചൂടോടെ അരി തണുത്ത വെള്ളത്തിലേക്ക് ഇടുക. ശേഷം വെള്ളം ഊറ്റി കളഞ്ഞു ഫ്രഡ്ജിൽ വയ്ക്കാം. അങ്ങനെ ചെയ്താൽ പിന്നെ അരി പൊടിഞ്ഞ് പോവുകയില്ല.

­