ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കുറിനുള്ളല്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഇന്ത്യ മുന്നണിയും എന്‍ഡിഎയും. ആദ്യ മണിക്കൂറില്‍ വ്യക്തമായ ലീഡ് നേടി മുന്നേറിയ എന്‍ഡിഎ അരമണിക്കൂറിനുളളില്‍ താഴെക്കു പോയി. അവസാനം ലഭിച്ച കണക്കുകള്‍ പ്രകാരം 270 സീറ്റുകളില്‍ എന്‍ഡിഎയും 260 സീറ്റുകളിലും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ആദ്യ ഒന്നര മണിക്കൂറില്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 4900 വോട്ടുകള്‍ക്ക പിന്നിലായി. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേ മുക്കല്‍ മണിക്കൂറില്‍ ആണ് പ്രധാനമന്ത്രി പിന്നിലേക്ക പോയത്. ഇന്ത്യ മുന്നണിയുടെ സ്റ്റാര്‍ സ്ഥാനാത്ഥി രാഹുല്‍ ഗാന്ധി രണ്ടു മണ്ഡലത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിലാണ്. വയനാട് 50000ത്തിനു മുകളില്‍ ലീഡോടെ രാഹുല്‍ കുതിച്ചു കയറുകയാണ്. കേരളത്തില്‍ യുഡിഎഫ് തരംഗമാണ് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും 30,000 മാണ് ലീഡ്, കൊല്ലത്തും എന്‍.കെ. പ്രേമചന്ദ്രനും ഉള്‍പ്പെട വന്‍ മുന്നേറ്റമാണ് ഉണ്ടായത്. ആറ്റിങ്ങലില്‍ വി. ജോയി, ആലത്തൂരില്‍ മന്ത്രി രാധാകൃഷ്ണന്‍ എന്നിവര്‍ മുന്നിലായിരുന്നു.
അതിശയിക്കുന്നതും ഞെട്ടിക്കുന്നതുമായ ലീഡ് നിലയുര്‍ത്തിയ സുരേഷ് ഗോപി തൃശൂരില് വെന്നിക്കൊടി പാറിപ്പിക്കുനമെന്ന് ആദ്യ ഘട്ട ഫല സൂചനകള്‍ പറയുന്നു. തിരുവനന്തപുരത്ത രാജീവ് ചന്ദ്രശേഖര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനൊപ്പം കട്ടയ്ക്ക ലീഡ് പിടിച്ചും താഴ്ന്നും മുന്നോട്ട് പോകുന്നുണ്ട്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷം പിന്നിട്ടു ലീഡ് ചെയ്യുന്നു. 293 സീറ്റുകളില്‍ ആണ് എന്‍ഡിഎ മികച്ച വോട്ട് നേടിയാണ് എന്‍ഡിഎ ആദ്യ മണിക്കൂറില്‍ വ്യക്തമായ ലീഡുമായി മുന്നോട്ട് പോകുന്നു. ഇന്ത്യ മുന്നണി 192 വോട്ട് നേടി ലീഡുമായി പിറകില്‍ ഉണ്ടയിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ സമയങ്ങളില്‍ എന്‍ഡിഎ മുന്നണി ലീഡ് ഉയര്‍ത്തുമെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു പോക്ക്.