Food

ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം കഴിക്കാവുന്ന രുചികരമായ കോളിഫ്ളവർ ചില്ലി

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് കോളിഫ്ളവർ ചില്ലി. ചപ്പാത്തി, അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ വിഭവമാണ് കോളിഫ്ളവർ ചില്ലി. രുചികരമായ കോളിഫ്ളവർ ചില്ലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1. കോളിഫ്ളവർ – ഒരു വലുതിന്റെ പകുതി
  • ഉപ്പ് – പാകത്തിന്
  • 2. മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • കുരുമുളകുപൊടി – അര ടീസ്പൂൺ
  • 3. വെളിച്ചെണ്ണ – രണ്ട് ടീസ്പൂൺ
  • 4. കടുക് – ഒരു ചെറിയ സ്പൂൺ
  • 5. ഇഞ്ചി – രണ്ടു ചെറിയ സ്പൂൺ
  • വെളുത്തുള്ളി ‌- 12 അല്ലി, പൊടിയായി
  • സവാള – 1 എണ്ണം( നീളത്തിൽ അരിഞ്ഞത്)
  • ചുവന്നുള്ളി – 8 എണ്ണം
  • പച്ചമുളക് – 5 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • തക്കാളി – 1 എണ്ണം
  • 6. മുളകുപൊടി – 3 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
  • കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
  • ഗരംമസാലപ്പൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • ഇളംചൂടുവെള്ളം – 2 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം കോളിഫ്ളവർ അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട ചെറുചൂടുവെള്ളത്തിൽ അഞ്ചു മിനിറ്റ് വച്ച ശേഷം കഴുകി വൃത്തിയാക്കി ഊറ്റി വയ്ക്കുക. ശേഷം കോളിഫ്ളവറിൽ രണ്ടാമത്തെ ചേരുവ പുരട്ടി പത്ത് മിനിറ്റ് വച്ച ശേഷം ആവിയിൽ പുഴുങ്ങിയെടുക്കുക.

പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിൽ അഞ്ചാമത്തെ ചേരുവ യഥാക്രമം ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കുക. പൊടികൾ ഒന്ന് ചൂടാകുമ്പോൾ ചൂടുവെള്ളം ചേർത്തിളക്കുക. ഇതിൽ കോളിഫ്ളവറും ചേർത്ത് അരപ്പ് പിടിച്ചിരിക്കും വരെ വേവിക്കുക. ശേഷം ചൂടോടെ വിളമ്പാം.