എല്ലാം തകിടം മറിച്ചു കൊണ്ട് തലസ്ഥാന ജില്ലയുടെ ചിന്തയെ കുറിച്ചാണ് മുന്നണികള്‍ക്ക് ആശങ്ക. ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ലീഡ് നിലനിര്‍ത്തി മുന്നോട്ടു പോകുമ്പോള്‍ ഉള്ളില്‍ ആഘോഷിക്കുകയാണ് ബി.ജെ.പി. എന്നാല്‍, എന്താണ് അടുത്ത മണിക്കൂറില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. കഴിഞ്ഞ കാലങ്ങളിലേതു പോലെ അത്ര എളുപ്പത്തില്‍ ആര്‍ക്കും വിജയിക്കാനാവില്ലെന്ന് ഉറപ്പാണ്.
അത്രയും സാന്നിധ്യം ബി.ജെ.പി സ്ഥിരീകരിച്ചു കഴിഞ്ഞു. അതാണ് വോേെട്ടണ്ണല്‍ ദിനത്തിലെ ആദ്യ മണിക്കൂറുകള്‍ തെളിയിക്കുന്നത്. ശശി തരൂരും, രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടക്കുന്നത്. പന്ന്യ രവീന്ദ്രനെ കാണാന്‍ പോലും ഇല്ലെന്നു തന്നെ പറയാം.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തലസ്ഥാനത്ത് മാറിമറിയുന്ന ലീഡ് നില രാജീവ് ചന്ദ്രശേഖറിന് അനുകൂലമായാല്‍ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങിയെന്നു വേണം കരുതാന്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രേശഖറും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും തമ്മിലുള്ള പോരാട്ടം കനക്കുമ്പോള്‍ ഒന്നുറപ്പിക്കാം തലസ്ഥാനത്തിന്റെ മനസ്സ് ഇനി പ്രവചിക്കാനാവില്ല.
ആരോടൊപ്പവും ഇറങ്ങിപ്പോകാന്‍ മനസ്സിലക്കെന്ന് ഉറപ്പിക്കുകയാണ് തലസ്ഥാനത്തെ വോട്ടര്‍മാര്‍. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ലീഡ് മാറിമറിയുന്ന നിലയാണ് കണ്ടുവരുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് ലീഡ് ചെയ്തിരുന്നത് രാജീവ് ചന്ദ്രേശഖറായിരുന്നു. പിന്നീട് ശശി തരൂര്‍ ലീഡ് ഉയര്‍ത്തി.
വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ രാജീവ് ചന്ദ്രശേഖറാണ് 4948 വോട്ടിന് ലീഡ് ചെയ്യുന്നത്. രാജീവ് ചന്ദ്രശേഖറിന് കട്ട സപ്പോര്‍ട്ട് നല്‍കിക്കൊണ്ട് തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും ലീഡ് ചെയ്യുന്നുണ്ട്. വന്‍ ഭൂരിപക്ഷമാണ് സുരേഷ്‌ഗോപിക്കുള്‌ലത്. മറ്റു സ്ഥാനാര്‍ത്ഥികള്‍ വളരെ പിന്നിലാണ്. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍ ആദ്യ മണിക്കൂറില്‍ മുന്നിലെത്തിയെങ്കിലും പരിന്നീട് പിന്നാലാവുകയും ചെയ്തു.