പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ട അക്ക വളര്‍ച്ചയുമായി മികച്ച വില്‍പന നേട്ടം തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 മെയ് 4,92,047 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 49 ശതമാനം വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി. ആകെ വില്‍പനയില്‍ 4,50,589 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 41,458 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 127 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പ്പനയില്‍ 45 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
മൂന്ന് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ട ഷൈന്‍ 100-ന്‍റെ ഒന്നാം വാര്‍ഷിക ആഘോഷവും, ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ ഹോണ്ട ആര്‍ ആന്‍ഡ് ഡി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ആര്‍ഐഡി) ബെംഗളൂരില്‍ പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ തുറന്നതും മെയ് മാസം ആയിരുന്നു.
125 സിസി മോട്ടോര്‍സൈക്കിളുകളായ ഷൈന്‍ 125, എസ്പി125 എന്നിവ കിഴക്കന്‍ ഇന്ത്യയില്‍ 30 ലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കി. രാജ്യത്തെ 11 നഗരങ്ങളില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പയിനുകളും ഹോണ്ട കഴിഞ്ഞ മാസം സംഘടിപ്പിച്ചു.