ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയപ്രതീക്ഷയുടെ പതിനെട്ടാം പടി കയറിയിരിക്കുകയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍. അവസാന ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. പോളിംഗ് കഴിഞ്ഞ് 39 ദിവസങ്ങള്‍ക്കു ശേഷമാണ് വോട്ടെണ്ണല്‍ നടക്കുന്നതിന്റെ ഒരു ആലസ്യവും ബി.ജെ.പിയെ ബാധിച്ചിട്ടില്ല. എങ്കിലും വോട്ടെണ്ണലിന്റെ പിരിമുറുക്കം അവസാനിക്കാതെ രാജീവ് ചന്ദ്രശേഖര്‍ ലീഡ് ഉയര്‍ത്തുകയാണ്. 5783 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന രാജീവ് ചന്ദ്രശേഖര്‍ വ്യക്തമായ മുന്നേറ്റം നടത്തുകയാണ്. പന്ന്യന്‍ രവീന്ദ്രനും, ശശി തരൂരും വെല്ലുവിളി ഉയര്‍ത്താതെയാണ് പോകുന്നത്.
ഇതെല്ലാം കണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ 3000 കാവി ലഡുവിന് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞെന്നാണ് വിവരം. വിജയ.ം ഉറപ്പിച്ചിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് നേതാക്കലുമുണ്ട്. മറ്റെല്ലാ മണ്ഡലങ്ങളിലും ബഹുദൂരം പിന്നിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍. സുരേഷ് ഗോപി മാത്രമാണ് മൃഗീയ ഭൂരിപക്ഷവുമായി രാജീവ് ചന്ദ്രശേഖറിന് പിന്തുണ നല്‍കിയിരിക്കുന്നത്.
മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം മാര്‍ ഇവാനിയോസ് കോളേജിലും സര്‍വോദയ സ്‌കൂളിലും തിയോഫിലോസ് ട്രെയിനിങ് കോളേജുകളിലുമൊക്കെയാണ്. 1602 തപാല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. ആദ്യഘട്ടത്തില്‍ രാജീവും, രണ്ടാം ഘട്ടത്തില്‍ ശശി തരൂരും മുന്നിലായിരുന്നെങ്കിലും, പിന്നീട് നേരിയ ഭൂരിപക്ഷം നിലനിര്‍ത്തി രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍ തന്നെ നിലയുറപ്പിച്ചു. അപ്പോഴൊന്നും പന്ന്യന്‍ രവീന്ദ്രനെ മഷിയിട്ടു നോക്കാന്‍ പോലും ഉണ്ടായിരുന്നില്ല.