എക്‌സിറ്റ് പോള്‍ ഫലങ്ങളെ സാധുകരിക്കുന്ന വോട്ടിങ്ങ് ട്രെന്റാണ് കേരളത്തില്‍ ആദ്യ മൂന്ന് മണിക്കൂറില്‍ പ്രകടമായത്. പതിനൊന്ന് മണിയോടെ വന്ന ഫലത്തില്‍ യുഡിഎഫ് 17 സീറ്റ് നേടി ബഹുദൂരം മുന്നിലാണ്. എക്‌സിറ്റ് പോല്‍ ഫലങ്ങള്‍ സൂചിപ്പിച്ചതുപോലെ എല്‍ഡിഎഫ് ഒരു സീറ്റില്‍ ഒതുങ്ങുന്ന കാഴ്ചയാണ് ആദ്യ രണ്ടു മണിക്കൂറില്‍ കേരളത്തില്‍ നിന്നും കാണാന്‍ സാധിച്ചത്. സുരേഷ് ഗോപിയിലൂടെ തൃശൂരിലും, ചന്ദ്രശേഖറിലൂടെ തിരുവന്തപുരത്തും എന്‍ഡിഎയ്ക്ക് ചരിത്രത്തിലെ ആദ്യ സീറ്റ് ലഭിക്കുമെന്ന് സൂചനകള്‍ പറയുന്നു. സുരേഷ് ഗോപി 32,000 പിന്നിട്ട കാഴ്ചയോടെ വന്‍ അട്ടിമറിയാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണ്‍ മാത്രമാണ് എല്‍ഡിഎഫിന് ആകെ ലഭിച്ച ഒരു ലീഡ്. 9500 വോട്ടുകള്‍ക്ക് മുന്നിലാണ് രാധാകൃഷ്ണന്‍ ലീഡ് ചെയ്യുന്നത്. രാഹുല്‍ ഗാന്ധി ഒരു ലക്ഷം വോട്ടിന് മുന്നിലാണ്. ഭൂരിപക്ഷം രണ്ടു ലക്ഷം കടക്കുമെന്ന് കണക്ക്ക്കൂട്ടുന്നു.
കേരളത്തില്‍ യുഡിഎഫ് തരംഗം തന്നെയാണ് കേരളത്തില്‍ ആദ്യ രണ്ടര മണിക്കൂറില്‍ ദൃശ്യമായത്. മലപ്പുറ്ച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ 47,000 വോട്ടുകള്‍ക്ക മുന്നിലുള്ളത്.
തിരുവനന്തപുരം (5780) ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ് (2887), കൊല്ലം എന്‍.കെ. പ്രേമചന്ദ്രന്‍ (39359), മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് (5979), ആലപ്പുഴ കെ.സി. വേണുഗോപാല്‍ (214507), പത്തനംത്തിട്ട ആന്റോ ആന്റണി (10559), കോട്ടയം ഫ്രാന്‍സിസ് കെ ജോര്‍ജ് (22923) ഇടുക്കി ഡീന്‍ കുര്യാക്കോസ് (62454), എറണാകുളം ഹൈബി ഈഡന്‍ (75403), ചാലക്കുടി ബെന്നി ബഹന്നാന്‍ (12069), ആലത്തൂര്‍ കെ രാധകൃഷ്ണന്‍(9543), പാലക്കാട് (15250) തൃശൂര്‍ സുരേഷ് ഗോപി (30284), പൊന്നാനി അബ്ദുള്‍ സമദ്‌സമദാനി (50997), മലപ്പുറം ഇ.ടി. മുഹമ്മദ് ബഷീര്‍ (47,000), കോഴിക്കോട് എം.കെ. രാഘവന്‍ (44348), വടകര ഷാഫി പറമ്പില്‍ (26000), വയനാട് രാഹുല്‍ ഗാന്ധി (100000), കണ്ണൂര്‍ സുധാകരന്‍( 8943), കാസര്‍കോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (4602)