Food

വൈകുന്നേര ചായക്ക് ചീര കൊണ്ട് അടിപൊളി കട്‌ലറ്റ് തയ്യാറാക്കി നോക്കിയാലോ?

ചീര കൊണ്ട് പൊതുവേ തോരനാണല്ലോ ഉണ്ട‍ാക്കാറുള്ളത്. തോരൻ മാത്രമല്ല രുചികരമായ കട്‌ലറ്റും തയ്യാറാക്കാം. ചീര കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചീര – 2 കപ്പ്
  • സവാള – 1
  • ഉരുളക്കിഴങ്ങ് – 2 എണ്ണം (വേവിച്ചത്)
  • മുളകുപൊടി – 1 ടീസ്പൂൺ
  • മല്ലിപൊടി – 1 ടീസ്പൂൺ
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ
  • ഗരം മസാല – അര ടീസ്പൂൺ
  • എണ്ണ – ആവശ്യത്തിന്
  • മുട്ട – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ബ്രെഡ് ക്രമ്പ്സ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീര ചെറുതായി അരിയണം. മുട്ട നന്നായി അടിച്ചു മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം സവാള വഴറ്റണം. സവാള വഴറ്റി കഴിയുമ്പോൾ മുളകുപൊടിയും മല്ലിപൊടിയും മഞ്ഞൾ പൊടിയും ഗരം മസാലയും ചേർത്ത് കൊടുക്കാം. ഇനി ചീര ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. നന്നായി ഡ്രൈ ആകുന്നവരെ വഴറ്റിക്കൊടുക്കുക. ശേഷം തീ ഓഫ് ചെയ്യാം. ചൂട് മാറി കഴിഞ്ഞ് ഉരുള കിഴങ്ങു പൊടിച്ച് ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കണം. ഇനി ഉരുളകളാക്കി കൈവെള്ളയിൽ വെച്ച് പരത്തി ഇഷ്ടമുള്ള ആകൃതിയിൽ ആക്കം.

ഇനി അത് മൊട്ടയിൽ മുക്കി പിന്നെ ബ്രെഡ് ക്രമ്പ്സ് ഇൽ പൊതിഞ്ഞു എടുക്കുക. ഇനി എണ്ണയിൽ വറുത്തു കോരിയെടുക്കാം. ചീര-കട്‌ലറ്റ് തയ്യാറായി.