വളരെ ഹെൽത്തിയും പോഷകഗുണമുള്ള ഇലക്കറികളിലൊന്നുമാണ് പാലക്ക് തോരൻ. രുചികരമായ പാലക്ക് തോരൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പാലക് – മൂന്ന് കപ്പ്
- ചുവന്നുള്ളി – 2 എണ്ണം
- തേങ്ങാ പീര – അര കപ്പ്
- പച്ചമുളക് – രണ്ടെണ്ണം
- ജീരകം – കാൽ ടീസ്പൂൺ
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- വെളുത്തുള്ളി – 1 എണ്ണം
- കടുക് – ഒരു നുള്ള്
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പാലക്ക് തണ്ട് മാറ്റി ചെറുതായി അരിഞ്ഞു വയ്ക്കണം. തേങ്ങയും പച്ചമുളകും മഞ്ഞൾ പൊടിയും വെളുത്തുള്ളിയും ജീരകവും രണ്ട് ചുവന്നുള്ളിയും മിക്സിയിൽ ഒന്ന് ചതച്ചെടുക്കണം.
പാനിൽ എണ്ണ ചുടാക്കാം. ഇനി കടുക് പൊട്ടിക്കാം , ശേഷം ചുവന്നുള്ളി വഴറ്റാം. ഇനി തേങ്ങാ ചതച്ചത് വഴറ്റാം .ഇനി പാലക് ചേർത്ത് കൊടുക്കാം. എല്ലാം കൂടി ഇളക്കി യോജിപ്പിച്ചു വെള്ളം വറ്റുന്നവരെ ഇളക്കി എടുക്കാം. രുചികരമായ പാലക്ക് തോരൻ തയ്യാറായി.