ഒരു സ്പെഷ്യൽ ലഡ്ഡു തയ്യാറാക്കിയാലോ? 20 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് മാ ലഡ്ഡു. രുചികരമായ മാ ലഡ്ഡു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പൊട്ട് കടല – 1 കപ്പ്
- പഞ്ചസാര – 1/2 കപ്പ്
- പശുവിൻ നെയ്യ് – 3/4 കപ്പ്
- കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
- ഏലക്കായ പൊടിച്ചത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പൊട്ട് കടല വറുത്ത് പൊടിക്കുക. പച്ചമണം മാറിയാൽ മതി. കരിഞ്ഞുപോവരുത്. അതിൽ പഞ്ചസാര നന്നായി പൊടിച്ചതും ഏലയ്ക്കായ പൊടിച്ചതും ചേർത്ത് രണ്ട് മൂന്ന് തവണ അരിച്ച് എടുക്കുക. ഒരു ഉരുളിയിൽ പശുവിൻനെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് വറുക്കുക. തീ ഏറ്റവും കുറച്ച് മിക്സ് ചെയ്ത് വച്ച പൊടി ഇട്ടു തീ അണയ്ക്കുക.കൈകൊണ്ട് കട്ട ഇല്ലാതെ ഇളം ചൂടോടെ കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക. രുചികരമായ മാ ലഡ്ഡു തയ്യാറായി.