ഒന്നര മണിക്കൂറോളം 17 ലീഡില്‍ നിന്ന യുഡിഎഫ് ലീഡിന് ഇളക്കം തട്ടിച്ചത് 11: 15 കാലിന് ആറ്റിങ്ങല്‍ മണ്ഡലത്തിലൂടെയാണ്. അതു വരെ കനല്‍ ഒരു തരിയായി നിന്ന കെ. രാധാകൃഷ്ണന്, കൂട്ടായി ആറ്റിങ്ങലില്‍ നിന്നും വി. ജോയി ലീഡ് നേടി എല്‍ഡിഎഫിന് ആശ്വാസമായി മാറി. ആദ്യ മൂന്നര മണിക്കൂറില്‍ 20 മണ്ഡലങ്ങളില്‍ രണ്ടു സീറ്റ് ലീഡ് മാത്രമാണ് എല്‍ഡിഎഫ് നേടിയത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 1500- 2000 ത്തിനും ഇടയ്ക്കു ലീഡ് നേടി യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് മുന്നിട്ടു നിന്നിരുന്നു. എന്നാല്‍ ബാലറ്റ് വോട്ടില്‍ വ്യക്തമായ ലീഡ് എല്‍ഡിഎഫിനായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര സഹമന്ത്രിയുമായ വി, മുരളീധരന്‍ മൂന്നാം സ്ഥാനാത്താണ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന് ബിജെപി ക്യാമ്പ് പ്രതീക്ഷയര്‍പ്പിച്ചിരുന്നു. എന്നാല്‍ ശക്തമായ അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് ആറ്റിങ്ങലിലെ ലീഡ് നിലയെന്ന് വിലയിരുത്തപ്പെടുന്നു.