Food

എളുപ്പം തയ്യാറാക്കാവുന്ന രുചികരമായ ഹണി ചില്ലി പൊട്ടറ്റോ

വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ഹണി ചില്ലി പൊട്ടറ്റോ. രുചികരമായ ഹണി ചില്ലി പൊട്ടറ്റോ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 2 എണ്ണം
  • വറ്റൽ മുളക് – 5 എണ്ണം
  • വെളുത്തുള്ളി – 2 എണ്ണം
  • സോയ സോസ് – 1 ടേബിൾസ്പൂൺ
  • തക്കാളി സോസ് – ഒരു ടേബിൾസ്പൂൺ
  • ഹണി – ഒരു ടേബിൾസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം വറ്റൽമുളക് മിക്സിയിൽ ഒന്ന് ചതച്ച് എടുക്കണം. വെളുത്തുള്ളി ചെറുതായി അരിയണം. ഉരുളക്കിഴങ്ങ് ഒരു ഇഞ്ച് വീതിയിൽ അരിഞ്ഞ് എണ്ണയിൽ വറുത്തു കോരി മാറ്റിവയ്ക്കണം. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കാം. വെളുത്തുള്ളി മുപ്പിക്കാം. ശേഷം വറ്റൽമുളക് ചേർക്കാം. ഒന്ന് ഇളക്കി എടുക്കാം. ഇനി സോസുകൾ ചേർക്കാം. അല്പം വെള്ളം ചേർത്ത് അയച്ചു എടുക്കാം. ഇനി ഹണി ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. അവസാനം കിഴങ്ങും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കാം. രുചികരമായ ഹണി ചില്ലി പൊട്ടറ്റോ തയ്യാറായി.