India

മഥുരയില്‍ ഹേമാ മാലിനിയും മാണ്ഡിയില്‍ കങ്കണ റണാവത്തും തേരോട്ടം നടത്തുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഥുരയില്‍ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമാ മാലിനിയാണ് മുന്നില്‍. ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് 20,745 വോട്ടിന് ലീഡ് ചെയ്യുകയാണ്. സംസ്ഥാന കോണ്‍ഗ്രസിലെ വിഭാഗീയത മറനീക്കി അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞൈടുപ്പും മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖുമായി ഭിന്നതയുളള പിസിസി അദ്ധ്യക്ഷന്‍ നിലപാടുകളും കൊണ്ട് ചര്‍ച്ചയായ മണ്ഡലമാണ് മാണ്ഡി.

ആന്ധ്രാപ്രദേശിലെ പിതാപുരം മണ്ഡലത്തില്‍ ജനസേന പാര്‍ട്ടി നേതാവും തെലുങ്ക് സിനിമാ താരവുമായ പവന്‍ കല്യാണാണ് 13,494 വോട്ടുമായി ലീഡ് ചെയ്യുന്നത്. അതേസമയം, ഉത്തര്‍പ്രദേശിലെ കരക്കാട്ട് മണ്ഡലത്തില്‍ മത്സരിക്കുന്ന ഭോജ്പുരി ഗായകനും സ്വതന്ത്രസ്ഥാനാര്‍ത്ഥിയുമായ പവന്‍ സിംഗ് 3280 വോട്ടുകള്‍ക്ക് പിന്നിലാണ്. സംസ്ഥാനത്ത് അസംഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ഭോജ്പുരി ഗായകനും നടനുമായ നിരഹുവയും 6294 വോട്ടുകള്‍ക്ക് പിന്നിലാണ്. ബി.ജെ.പിയുടെ താര സ്ഥാനാര്‍ത്ഥികളായിരുന്നു ഇരുവരും. പോരാട്ടത്തിലും മുന്നിലായിരിക്കുകയാണ് ഇരുവരും.