ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ സിപിഎമ്മിന് കനത്ത പ്രഹരമാണ് നേരിടേണ്ടി വന്നതെങ്കിലും തമിഴ്‌നാട്ടിൽ നിന്നും രാജസ്ഥാനിൽ നിന്നും ആശ്വസിക്കാനുള്ള വാർത്തകളാണ് പുറത്തുവരുന്നത്. കേരളത്തിലാകട്ടെ ആറ്റിങ്ങൽ, ആലത്തൂർ മണ്ഡലങ്ങളിലാണ് സി പി എം മുന്നേറുന്നത്. തമിഴ്നാട്ടിൽ ഡി എം കെ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച രണ്ട് സീറ്റിലും സി പി എം വിജയമുറപ്പിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിനൊപ്പം തമിഴ്നട്ടിൽ മത്സരിച്ച രണ്ടിടത്ത് സിപിഎം മുന്നിൽ. ഡിണ്ടിഗൽ മണ്ഡലത്തിൽ സിപിഎമ്മിന്റെ സ്ഥാനാർഥി സച്ചിതാനന്ദം എമ്മാണ് ലീഡ് ചെയ്യുന്നത്. മധുരയിൽ സിപിഎം സ്ഥാനാർഥി വെങ്കിടേഷൻ എസ് ലീഡ് ചെയ്യുന്നത്.
രാജസ്ഥാനിൽ ഒരു സീറ്റിൽ സി പി എം വമ്പൻ കുതിപ്പാണ് നടത്തുന്നത്. രാജസ്ഥാനിലെ സികാർ മണ്ഡലത്തിലാണ് സി പി എം സ്ഥാനാർത്ഥി മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ അമ്രാറാമെന്ന സി പി എം സ്ഥാനാർഥി 31912 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ബി ജെ പി സ്ഥാനാർഥിയെയാണ് പിന്നിലാക്കിയത്.
അതേസമയം കേരളത്തിൽ ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് സിപിഎമ്മിന് ലീഡുള്ളത്. ആലത്തൂരില്‍ എല്‍ഡിഎഫ് നിലവില്‍ 16888 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. യുഡിഎഫിന്റെ രമ്യ ഹരിദാസ് നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ആറ്റിങ്ങല്‍ എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കിലും നിലവില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അടൂര്‍പ്രകാശാണ് ആറ്റിങ്ങലില്‍ മുന്നിലുള്ളത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 4 മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് മുന്നേറ്റം. ആലത്തൂരിൽ സിറ്റിങ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസ് ദ്യ ഫലസൂചനകളിൽ തന്നെ പിന്നിലാണ്. നിലവിൽ 14878 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് ‘പാട്ടുപാടി’ ജയിച്ച മണ്ധലത്തിലാണ് സിപിഎം കത്തിക്കയറുന്നത്.
വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തരൂര്‍ എന്നിവയാണ് ആലത്തൂര്‍ മണ്ഡലത്തിലുൾപ്പെടുന്നപ്രധാന നിയമസഭാ മണ്ഡലങ്ങൾ. 2008-ല്‍ രൂപീകൃതമായ മണ്ഡലത്തിൽ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളാണുണ്ടായത്. ഉറച്ച കോട്ടയായ ആലത്തൂർ 2019 ൽ അപ്രതീക്ഷിതമായി കൈവിട്ടതിന്റെ പേരിലാണ് തിരിച്ചു പിടിക്കാൻ മന്ത്രി കെ. രാധാകൃഷ്ണനെ എൽഡിഎഫ് നിയോഗിച്ചത്. 2019 ൽ ശബരിമലയ്ക്കു പുറമേ പി.കെ. ബിജുവിനോടുള്ള എതിർപ്പും വോട്ടിൽ പ്രതിഫലിച്ചു. ലാളിത്യത്തിന്റെ പ്രതിഛായയുമായി വന്ന രമ്യ ഹരിദാസിനെ ജനം സ്വീകരിച്ചു. മന്ത്രി രാധാകൃഷ്ണനു വേണ്ടി ശക്തമായ പ്രചാരണം മന്ത്രിമാരുടെ നേതൃത്വത്തിലാണ് സിപിഎം നടത്തിയത്. എൻഡിഎ സ്ഥാനാർഥി പ്രഫ. ടി.എൻ. സരസുവിന് വേണ്ടി നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയിരുന്നു. അതേസമയം ആലത്തൂരിൽ വിജയ പ്രതീക്ഷയുണ്ടെന്ന് കെ രാധാകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. ലക്ഷക്കണക്കിന് വോട്ട് ഇനിയും എണ്ണാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.