ആഗോള ട്രാവല്‍ ആന്‍റ് ടൂറിസം രംഗത്തെ മുന്‍നിര ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്ഫോമുകളിലൊന്നായ ടിബിഒ ടെക് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 35 ശതമാനം വാര്‍ഷിക വര്‍ധനവോടെ 201 കോടി രൂപ അറ്റാദായം കൈവരിച്ചു. സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം ത്രൈമാസത്തില്‍ 64 ശതമാനം വര്‍ധനവോടെ 46 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 31 ശതമാനം വര്‍ധിച്ച് 1393 കോടി രൂപയിലും എത്തി.
ജംബോണ്‍ലൈനിനെ ഏറ്റെടുത്തത് ഇതിനകം തന്നെ ക്രിയാത്മക ഫലങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നും നാലാം ത്രൈമാസത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയെന്നും വിജയകരമായ ഐപിഒയ്ക്കു ശേഷം ഗണ്യമായ വളര്‍ച്ചയോടു കൂടിയ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തു വിടുന്നതില്‍ ആവേശമുണ്ടെന്നും ടിബിഒ ജോയിന്‍റ് മാനേജിങ് ഡയറക്ടറും സഹ സ്ഥാപകനുമായ ഗൗരവ് ഭട്നാഗര്‍ പറഞ്ഞു.
സര്‍ക്കാരിന്‍റെ ഉഡാന്‍ പദ്ധതിയും കൂടുതല്‍ വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയും വരും വര്‍ഷങ്ങളില്‍ തങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് സഹസ്ഥാപകനും ജോയിന്‍റ് മാനേജിങ് ഡയറക്ടറുമായ അന്‍കുഷ് നിജാവന്‍ ചൂണ്ടിക്കാട്ടി.