Features

വീണ്ടും ‘വയനാടൻ ചുരം’ കയറി യുഡിഎഫ്; രാഹുൽ ഗാന്ധിയ്ക്ക് ഗംഭീര വിജയം

റായ് ബറേലിയിൽ ഒരു പുതു ചരിത്രം കുറിക്കാനൊരുങ്ങുകയാണ് രാഹുൽ ഗാന്ധി

മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് കുതിക്കുന്ന രാഹുൽ ഗാന്ധി റായ് ബറേലിയിൽ ഒരു പുതു ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. സോണിയാ ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം രാഹുൽ മറികടന്നു. 2,62,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.

2004 മുതൽ റായ്ബറേലിയിൽ നിന്ന് തുടർച്ചയായി ലോക്‌സഭയിലെത്തിയ സോണിയാ ഗാന്ധി 2019 ൽ നേടിയ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. 1,67,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയ അന്ന് വെന്നിക്കൊടി പാറിച്ചത്. അതാണിപ്പോൾ രണ്ട് ലക്ഷം എന്ന മാന്ത്രിക സംഖ്യയിൽ തൊട്ട് രാഹുൽ മറികടന്നത്. രാഹുലിന്റെ എതിരാളിയായ ബി.ജെ.പിയുടെ ദിനേശ് പ്രതാഭ് സിങ് ബഹുദൂരം പിന്നിലാണ്.

ആരാണ് രാഹുൽഗാന്ധി ?

ഇന്ത്യന്‍ രാഷ്ട്രീയ നേതാവായ രാഹുല്‍ ഗാന്ധി 1970 ജൂണ്‍ 19-ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ചു. 2 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്ന്റെ പ്രസിഡന്റായിരുന്നു. പ്രശസ്തമായ നെഹ്രു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള രാഹുല്‍ തന്റെ ബാല്യത്തില്‍ സുരക്ഷാകാരണങ്ങളാല്‍ നിരന്തരം സ്‌കൂളുകള്‍ മാറേണ്ടി വന്നിരുന്നു. വിദേശത്തു നിന്നും പഠനം കഴിച്ച രാഹുല്‍ റൗള്‍ വിന്‍സി എന്ന അപരനാമത്തിലാണ് അറിയപെട്ടിരുന്നത്.

റോളിന്‍സ്, കേംബ്രിഡ്ജ് എന്നീ സര്‍വകലാശാലകളില്‍ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങള്‍, വികസനം, എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയ ഗാന്ധി ആദ്യം ലണ്ടന്‍ നിലെ ഒരു മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ മോണിറ്റര്‍ ഗ്രൂപ്പിലും പിന്നീട് മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു.2004 മുതല്‍ ലോക്‌സഭാ അംഗമായ ഇദ്ദേഹം 2019 വരെ അമേഥി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2019 മുതല്‍ വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു[2]. 2017 ഡിസംബറില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റെ സ്ഥാനം രാഹുല്‍ ഏറ്റെടുത്തു. 2019-2023 തില്‍ ലോകസഭ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാജിവെച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ട്രസ്റ്റിയായി തുടരുന്നു.

ആദ്യകാല ജീവിതം

1970 ജൂണ്‍ 19- നു ഡല്‍ഹിയിലാണ് രാജീവ് ഗാന്ധിയുടേയും ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയുടേയും രണ്ടു മക്കളില്‍ മൂത്തവനായ രാഹുലിന്റെ ജനനം.രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി, മുത്തശ്ശി ഇന്ദിരാഗാന്ധി, മുതുമുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്രു എന്നിവരെല്ലാം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാമഹനായിരുന്ന ഫിറോസ് ഗാന്ധി ഗുജറാത്തില്‍ നിന്നുള്ള ഒരു പാര്‍സി വംശജനായിരുന്നു. പ്രിയങ്കാ ഗാന്ധി ഇളയ സഹോദരിയും റോബര്‍ട്ട് വാധ്ര സഹോദരി ഭര്‍ത്താവുമാണ്.

1981 മുതല്‍ 1983 വരെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഡൂണ്‍ സ്‌കൂളില്‍ പ്രവേശനം നേടുന്നതിനുമുമ്പ് രാഹുല്‍ ഗാന്ധി ഡല്‍ഹി സെന്റ് കൊളംബ സ്‌കൂളില്‍ ചേര്‍ന്നു.[3] അതേസമയം, പിതാവ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 1984 ഒക്ടോബര്‍ 31 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയായിത്തീരുകയും ചെയ്തു. സിഖ് തീവ്രവാദികളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ കുടുംബം നേരിട്ട സുരക്ഷാ ഭീഷണികളെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കയും പിന്നീട് ഭവനത്തിലിരുന്ന് സ്‌കൂള്‍ വിദ്യാഭ്യാസം നേടി.

ബിരുദ പഠനത്തിനുമുന്നോടിയായി 1989 ല്‍ ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചേര്‍ന്ന രാഹുല്‍ ഗാന്ധി ഒന്നാം വര്‍ഷ പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് മാറി.[5] 1991 ലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പിതാവ് രാജീവ് ഗാന്ധിയെ തമിഴ് പുലികള്‍ (എല്‍ടിടിഇ)[6] കൊലപ്പെടുത്തിയ ശേഷം, സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കയിലെ ഫ്ലോറിഡയിലെ റോളിന്‍സ് കോളേജിലേക്ക് അദ്ദേഹം മാറുകയും അവിടെനിന്ന് ബി.എ. ബിരുദം നേടുകയും ചെയ്തു.[7] റോളിന്‍സ് കോളജിലെ അദ്ദേഹത്തിന്റെ കാലത്ത് റൗള്‍ വിന്‍സി എന്ന ഓമനപ്പേര് സ്വീകരിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും മാത്രമേ അറിയാമായിരുന്നുള്ളു.[8][9] തുടര്‍പഠനത്തിലൂടെ അദ്ദേഹം 1995 ല്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ഒരു എംഫില്‍ നേടി.

രാഷ്ട്രീയ ജീവിതം

2004 മാര്‍ച്ചില്‍ ഗാന്ധി 2004 മേയ് മാസത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. അന്ന് ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 ലോക്സഭാ മണ്ഡലങ്ങളില്‍ 10 എണ്ണം മാത്രം കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരിക്കുകയും ബാക്കി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മോശം പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്തിരുന്നു. അക്കാലത്ത്, ഈ നീക്കം രാഷ്ട്രീയ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ആശ്ചര്യമുണ്ടാക്കിയിരുന്നു; എന്തെന്നാല്‍ അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഗാന്ധി കൂടുതല്‍ ഊര്‍ജ്ജസ്വലയായി കണക്കാക്കപ്പെടുകയും കൂടുതല്‍ വിജയ സാധ്യതയുണ്ടെന്ന് കരുതപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തില്‍നിന്നുള്ള ഒരു യുവ അംഗത്തിന്റെ സാന്നിധ്യം ഇന്ത്യയിലെ യുവജനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നഷ്ടപ്പെട്ട രാഷ്ട്രീയ സൌഭാഗ്യത്തെ പുനരുജ്ജീവിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

വിദേശ മാധ്യമങ്ങള്‍ക്ക് നല്‍കിയ തന്റെ ആദ്യ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി തന്റെ രാജ്യം ഒന്നാണെന്ന് ചിത്രീകരിച്ചരിച്ചതോടൊപ്പം ജാതിപരവും, മതപരവുമായ പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ യത്നിക്കുമെന്ന് ഉദ്ഘോഷിക്കുകയും ചെയ്തു. പിതാവിന്റെ മണ്ഡലവും ഒപ്പം കുടുംബത്തിന്റെ ശക്തികേന്ദ്രവുമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അയല്‍ മണ്ഡലമായ റായ് ബറേലിയിലേക്ക് മാറുന്നതുവരെ അദ്ദേഹത്തിന്റെ മാതാവ് സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. പിന്നിടവര്‍ റായ് ബറേലിയിലേക്ക് മാറി. 2006 വരെ അദ്ദേഹം മറ്റൊരു പദവിയും വഹിച്ചിരുന്നില്ല

2019-ല്‍ ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്നും കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിച്ചു. അമേഠിയില്‍ തോല്‍വി ഏറ്റുവാങ്ങിയ അദേഹം വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിച്ചു. ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേ ഒക്ടോബര്‍ 1, 2020 നു യു.പി. പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു.