കഴിഞ്ഞ മാസമാണ് രണ്ട് ദശാബ്ദക്കാലത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ സൗരക്കാറ്റ് വീശിയടിച്ചത്. എന്താണ് ഈ സൗരക്കാറ്റ്.? ഇത് ലോകത്തെ തന്നെ കൂരിരുട്ടിൽ ആകുമോ.?സൂര്യന്റെ അന്തരീക്ഷത്തിൽ നിന്നുൽഭവിക്കുന്ന ചാർജ്ജുള്ള കണികകളുടെ പ്രവാഹമാണ് സൗരവാതം. ഈ പ്രവാഹത്തിൽ കൂടുതലായും ഇലക്ട്രോണുകളും പ്രോട്ടോണുകളുമായിരിക്കും, അവയുടെ ഊർജ്ജനില ഏകദേശം 1 KeV ഉം ആയിരിക്കും. സൂര്യന്റെ കൊറോണയിലെ ഉയർന്ന താപനിലയായിരിക്കും കണങ്ങളെ സൂര്യന്റെ ആകർഷണവലയത്തിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്നത് എന്ന് അനുമാനിക്കപ്പെടുന്നതെങ്കിലും, ഇത്തരം കണങ്ങൾ എങ്ങനെയാണ് ഉയർന്ന തോതിലുള്ള ഗതികോർജ്ജം കൈവരിക്കുന്നത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിന്റെ ഭാഗമായുള്ള ധ്രുവ ദീപ്തി ഇന്ത്യയിൽ ഉൾപ്പെടെ ദൃശ്യമാകുകയും ചെയ്തു. ഭൂമിയെ സംബന്ധിച്ചിടത്തോളം സൗരക്കാറ്റ് അത്ര ശുഭകരമല്ല. നമ്മുടെ വൈദ്യുതി- വാർത്താ വിനിമയ ബന്ധങ്ങളെ തകരാറിലാക്കും എന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ തവണ വീശിയ കാറ്റ് ഭൂമിയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകർ ഭയന്നിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അതിനേക്കാൾ ശക്തിയേറിയ സൗരക്കാറ്റ് അടുത്ത ദിവസങ്ങളിൽ ഭൂമിയിലേക്ക് വീശിയടിക്കുമെന്നാണ് പുതിയ വിവരം.
നാസയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂൺ ആറിനായിരിക്കും സൗരക്കാറ്റ് വീശിയടിക്കുക എന്ന് നാസ വ്യക്തമാക്കുന്നു. ഇത് ഭൂമിയ്ക്ക് സാരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.