ഇലക്ഷൻ ദിനം വരാനുള്ള കാത്തിരിപ്പിൽ ആയിരുന്നു പലരും. സ്റ്റോക്ക് മാർക്കറ്റിൽ വൻ ലാഭം വരുമെന്ന പ്രതീക്ഷയിൽ ഇരുന്നവർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.ഉച്ചക്ക് 11.30 ഓടെ 3000 പോയിൻറുകളിൽ അധികമാണ് സെൻസെക്സ് ഇടിഞ്ഞിരിക്കുന്നത്. നിഫ്റ്റിയിൽ 1044 പോയിൻറുകളുടെ ഇടിവുണ്ടായി. ഒടുവിൽ സെൻസെക്സ് 4,389 പോയിൻറുകൾ ഇടിഞ്ഞ് 72,079.05 എന്ന ലെവലിലും നിഫ്റ്റി 1379 പോയിൻറുകൾ ഇടിഞ്ഞ് 21,884.50 എന്ന ലെവലിലും ക്ലോസ് ചെയ്തു.സെൻസെക്സിൽ റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രധാന ഓഹരികൾ എല്ലാം കനത്ത തിരിച്ചടി നേരിടുകയാണ്. എൽആൻഡ് ടി, എസ്ബിഐ, ഐടിസി, എൻടിപിസി, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു.എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നതിനാൽ തിങ്കളാഴ്ച ഓഹരി വിപണി റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. പ്രധാന ഓഹരികളിൽ എല്ലാം കൂട്ടത്തകർച്ച. അദാനി ഓഹരികൾ ഉൾപ്പെടെ കൂപ്പുകുത്തി.നിഫ്റ്റിയും സെൻസെക്സും ഏകദേശം 20 ശതമാനത്തിലേറെ ഇടിവ് നേരിടുന്നു. നേരത്തെ 4.25 ലക്ഷം കോടി രൂപയായിരുന്ന ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 3.95 ലക്ഷം കോടി രൂപയായി കുറഞ്ഞു. 353 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ടാറ്റ എലക്സി, ടാറ്റ ടെക്നോളജീസ് തുടങ്ങിയ ഓഹരികളിലും ഇടിവ്.