ഇന്ന് നാം കഴിക്കുന്ന എന്തിലാണ് വിഷം ഇല്ലാത്തത്. വിഷം ഇല്ലാത്ത ഒന്നും തന്നെയില്ല എന്ന് സാരം. മായം ചേർക്കാത്ത ഒന്നുമില്ല. വെള്ളത്തിൽ വരെ മായം ആണ്. ഇപ്പോൾ ഇതാ കറി പൗഡറുകളിൽ മായം കൂടുന്നു എന്ന് ചൊല്ലി പല രാജ്യങ്ങളിലും അവ നിരോധിക്കുന്നു. രാജ്യത്തെ വിവിധ ബ്രാൻഡുകളുടെ പൊടിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള നടപടികൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രശ്നം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 40 ശതമാനം ഇടിഞ്ഞേക്കാം എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ സ്പൈസ് സ്റ്റേക്ക്ഹോൾഡേഴ്സ് പോലുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.