ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ചു. വിജയം 1708 വോട്ടിന്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുമായി തുടര്‍ന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അടൂര്‍ പ്രകാശ് വിജയം ഉറപ്പിച്ചത്. വി ജോയിയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആറ്റിങ്ങല്‍ മണ്ഡലം രൂപംകൊണ്ടതിനുശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്തിന് ഒപ്പമായിരുന്നു. 2019 ല്‍ മണ്ഡലം യുഡിഎഫിന് നേടികൊടുത്ത ആത്മവിശ്വാസവുമായാണ് അടൂര്‍ പ്രകാശ് ഇത്തവണ ആറ്റിങ്ങലില്‍ മത്സരത്തിനിറങ്ങിയത്. 2019ൽ സിപിഐഎം സ്ഥാനാർത്ഥി എ സമ്പത്തിനെ പരാജയപ്പെടുത്തി 3,80,995 വോട്ടുകളോടെയാണ് അടൂർ പ്രകാശ് വിജയിച്ചത്. 38,247 ഭൂരിപക്ഷമായിരുന്നു നേടിയത്.
പത്തനംതിട്ട ജില്ലയിലെ അടൂരിൽ എൻ. കുഞ്ഞുരാമന്റെയും വി.എം. വിലാസിനിയുടെയും മകനായി 1955 മേയ് 24-ന് അടൂർ പ്രകാശ് , ബി.എ., എൽ.എൽ.ബി., എന്നിവ പൂർത്തിയാക്കി. അഭിഭാഷകനായും ട്രേഡ് യൂണിയൻ നേതാവായും പ്രവർത്തിച്ചു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇദ്ദേഹം കെ.എസ്.യു. (ഐ) യുടെ സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി 1979 മുതൽ 1981 വരെ പ്രവർത്തിച്ചു. 1984 – മുതൽ 1988 വരെ പത്തനംതിട്ട ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും 1988 മുതൽ 1992 വരെ യൂത്ത് കോൺഗ്രസ് (ഐ) യുടെ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
1997-2001 വരെ കെ.പി.സി.സി (ഐ) യുടെ ജോയിന്റ് സെക്രട്ടറിയായും 1993-ൽ ഡി.സി.സി. (ഐ) യുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 1992-ൽ പ്രകാശ് കെ.പി.സി.സി (ഐ) യുടെ മെംബറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷന്റെ പ്രസിഡന്റായും കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചർ സൊസൈറ്റിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996, 2001, 2006, 2011, 2016 പൊതു തെരഞ്ഞെടുപ്പുകളിൽ കോന്നി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . 2011 മുതൽ 2012 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ -കയർ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിചിരുന്നു .
കേരളാ നിയമസഭയിൽ മുൻ റവന്യു,കയർ വകുപ്പ് മന്ത്രിയായിരുന്നു അടൂർ പ്രകാശ്. കോന്നിയിൽ നിന്ന് നാലു തവണ വിജയിച്ച ഇദ്ദേഹം ആദ്യ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു. 2011-ൽ രൂപീകരിക്കപ്പെട്ട രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഇദ്ദേഹത്തിന് ആദ്യം ആരോഗ്യം, കയർ എന്നീ വകുപ്പുകളുടെ ചുമതലയാണുണ്ടായിരുന്നത്. 2012 ഏപ്രിലിലെ മന്ത്രിസഭാ അഴിച്ചുപണിയെ തുടർന്ന് ഇദ്ദേഹത്തിന് ആരോഗ്യവകുപ്പിന് പകരം റവന്യു വകുപ്പ് നൽകപ്പെടുകയുണ്ടായി.നിലവിൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എം പിയാണ് .