ചണ്ഡിഗഡ്: അസം ജയിലിൽ നിന്ന് പഞ്ചാബിലെ ഖദൂർ സാഹിബിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഖലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിങ്ങിന് വിജയം. രണ്ട് ലക്ഷത്തോളം വോട്ടിന്റ ലീഡുമായാണ് സിങ് ഖാദൂര്‍ മണ്ഡലത്തില്‍ വിജയിച്ചുകയറിയത്. സ്വതന്ത്ര സ്ഥാനാർഥിയായണ് അമൃത്പാൽ മത്സരിച്ചത്.
രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ബീര്‍ സിങ് സിറ 2,07,310 വോട്ടുകളും മൂന്നാം സ്ഥാനത്തുള്ള ആം ആദ്മി പാര്‍ട്ടിയുടെ ലാല്‍ജിത് സിങ് ഭുള്ളര്‍ 1,94,836 വോട്ടുകളും നേടി. ശിരോമണി അകാലി ദളാണ് നാലാം സ്ഥാനത്തുള്ളത്. 86,416 വോട്ടാണ് എസ്.എ.ഡി നേടിയത്.
കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്നാണ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢിലെ ജയിലിലായത്. തൻ്റെ അനുയായികളിൽ ഒരാളെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടർന്നായിരുന്നു കേസ്.
ദേശീയ സുരക്ഷാ നിയമ പ്രകാരം കുറ്റം ചുമത്തിയാണ് ദിബ്രുഗഢ് ജയിലിലേക്ക് മാറ്റി. നേരത്തെ സിങ്ങിന്റെ പത്രിക തള്ളിയേക്കുമെന്ന് അനുയായികള്‍ ആശങ്കപ്പെട്ടെങ്കിലും അതുണ്ടായില്ല. ശിരോമണി അകാലി ദള്‍ (അമൃത്സര്‍)ന്റെ പിന്തുണയും അമൃത്പാല്‍ സിങ്ങിനുണ്ടായിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ പത്രിക തള്ളിയാല്‍ ബാക്ക് അപ്പായി മത്സരിക്കാന്‍ ശിരോമണി അകാലി ദള്‍ (അമൃത്സര്‍) സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തിയിരുന്നു.