മന്ത്രി കെ രാധാകൃഷ്ണന്, ഷാഫി പറമ്പില്‍ എന്നിവരുടെ വിജയത്തോടെ നിയമസഭയില്‍ ചേലക്കര, പാലക്കാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി.
വയനാട് നിന്നും റായ്ബറേലിയില്‍ നിന്നും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവയ്ക്കാനാണ് സാദ്ധ്യത.
അങ്ങനെയാണെങ്കില്‍ വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.