വെെകുന്നേരം ചായയോടൊപ്പം കഴിക്കാവുന്ന പലഹാരമാണ് കോൺ ഫ്രിറ്റേഴ്സ്. പേര് കേട്ടാൽ അൽപം പരിഷ്കാരിയായി തോന്നുമെങ്കിലും ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമാണ് ഇത്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സ്വീറ്റ് കോൺ – ഒരു കപ്പ്
- മൈദ – അര കപ്പ്
- മുട്ട – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- നാരങ്ങാ നീര് – കാൽ ടീസ്പൂൺ
- ബേക്കിംഗ് സോഡാ – രണ്ട് നുള്ള്
- മല്ലിയില – അര ടേബിൾസ്പൂൺ
- ജീരകം – രണ്ട് നുള്ള്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം സ്വീറ്റ് കോൺ മിക്സിയിൽ ഒന്ന് ചതച്ചെടുക്കണം. ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കണം. ഇനി കൈ വെള്ളയിൽ വവച്ച് പരത്തി ശാലോ ഫ്രൈ ചെയ്തെടുക്കാം. രുചികരമായ കോൺ ഫ്രിറ്റേഴ് തയ്യാറായി.