Recipe

ഹെൽത്തിയായ ഒരു വിഭവം തയ്യാറാക്കിയാലോ? ഓട്സ് കൊണ്ട് രുചികരമായ കിച്ചടി

ഹെൽത്തി വിഭവങ്ങളിലൊന്നാണ് ഓട്സ് കിച്ചടി. വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവം കൂടിയാണിത്. രുചികരമായ ഓട്സ് കിച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഓട്സ് – ഒരു കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
  • ജീരകം – കാൽ ടീസ്പൂൺ
  • തക്കാളി – 1 എണ്ണം
  • സവാള – 1 എണ്ണം
  • ചെറുപയർ പരിപ്പ് – കാൽ കപ്പ്
  • ബട്ടർ – ഒരു ടേബിൾസ്പൂൺ
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • മുളക് പൊടി – അര ടീസ്പൂൺ
  • മല്ലി പൊടി – കാൽ ടീസ്പൂൺ
  • ഗരം മസാല – കാൽ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • കാരറ്റ് – 1 കപ്പ്
  • ഗ്രീൻ പീസ് – 1 കപ്പ്
  • ബീൻസ് – 1 കപ്പ്
  • ബ്രോക്കോളി – 1 കപ്പ്
  • കാബേജ് – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം കുക്കറിൽ ഓട്സും ചെറുപയർ പരിപ്പും ജീരകവും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കണം. ഇനി ഒരു പാനിൽ ബട്ടർ ചൂടാക്കണം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റണം. ശേഷം സവാള വഴറ്റണം.

ഇനി പച്ചക്കറികൾ വഴറ്റണം. മസാലകൾ കൂടി ചേർത്ത് മൂപ്പിക്കണം. ഇനി തക്കാളിയും ചേർത്ത് വഴറ്റി എടുക്കാം. ശേഷം വേവിച്ച് വച്ചിരിക്കുന്ന ഓട്സും ചേർക്കാം. നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. രുചികരമായ ഓട്സ് കിച്ചടി തയ്യാറായി.

­