കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന കേക്കുകളിലൊന്നാണ് മാർബിൾ കപ്പ് കേക്ക്. വളരെ എളുപ്പം തയ്യാറാക്കാവുന്ന കേക്ക് കൂടിയാണിത്. മാർബിൾ കപ്പ് കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മൈദാ – 200 ഗ്രാം
- ബട്ടർ – 200 ഗ്രാം
- പഞ്ചസാര പൊടിച്ചത് – 200 ഗ്രാം
- മുട്ട – 6 എണ്ണം
- ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
- വാനില എസ്സെൻസ് – 1 ടേബിൾസ്പൂൺ
- ചോക്ലേറ്റ് പൊടി – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കണം. ശേഷം വെള്ള നന്നായി ബീറ്റ് ചെയ്ത് മാറ്റിവയ്ക്കാം. മൈദയും ബേക്കിംഗ് പൗഡറും യോജിപ്പിച്ച് അരിച്ചു മാറ്റിവയ്ക്കാം.
ഇനി ഒരു കുഴിഞ്ഞ പാത്രത്തിൽ ബട്ടറും പഞ്ചസാരയും മുട്ടയുടെ മഞ്ഞയും നന്നായി ബീറ്റ് ചെയ്തെടുക്കാം. വാനില എസ്സെൻസും ചേർത്ത് കൊടുക്കാം. ശേഷം പൊടി കുറച്ചു കുറച്ചായി ചേർത്ത് ബീറ്റ് ചെയ്തു എടുക്കാം. അവസാനം മുട്ടയുടെ വെള്ള ചേർക്കാം. ഇത് ചേർക്കുമ്പോൾ ബീറ്റ് ചെയ്യാൻ പാടില്ല. ഒരു സ്പേട്ടുള കൊണ്ട് ഫോൾഡ് ചെയ്തു വേണം എടുക്കാൻ. കേക്ക് മിക്സ് റെഡി.
ഇനി വേറെ ഒരു പാത്രത്തിൽ കേക്ക് മിക്സ് അല്പം എടുത്തു ചോക്ലേറ്റ് പൊടിയും ആയി മിക്സ് ചെയ്യുക. ശേഷം ഇതു ബാക്കിയുള്ള കേക്ക് മിക്സിൽ ഒഴിക്കുക. ഒന്ന് കറക്കിയെടുക്കുക. യോജിപ്പിക്കാൻ പാടില്ല. ഇനി ഇത് കപ്പ് കേക്ക് ട്രേയിൽ ബേക്ക് ചെയ്യാം. 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത് 20 മിനിറ്റ് ബേക്ക് ചെയ്യാം. മാർബിൾ കപ്പ് കേക്ക് തയ്യാറായി.