എന്തെങ്കിലും പ്രത്യേക അവസരങ്ങളിൽ മധുരം തയ്യറാക്കുന്നത് പതിവാണ് അല്ലെ? ഇനി അത്തരത്തിൽ മധുരം തയ്യറാക്കുമ്പോൾ ഇതൊന്ന് ട്രൈ ചെയ്തു നോക്കു.
ആവശ്യമായ ചേരുവകൾ
- ബ്രെഡ് – ഒരു പാക്കറ്റ്
- നാരില്ലാത്ത പഴുത്ത മാങ്ങ കൊത്തിയരിഞ്ഞത് – 750ഗ്രാം
- കൊഴുത്ത തേങ്ങാപാൽ – മൂന്ന് ഗ്ലാസ്സ്
- പഞ്ചസാര – മധുരത്തിന് ആവശ്യമുള്ളത്
- ഏലക്കയ – അഞ്ചെണ്ണം
- ഉറുമാമ്പഴം(അനാർ ) – ഒന്നോ രണ്ടോ
തയ്യാറാക്കുന്ന വിധം
കട്ട്‌ചെയ്തുവെച്ച മാങ്ങയിൽനിന്നും മൂന്നിലൊന്ന് ഭാഗം ഉടച്ചുവെക്കണം. പുഡ്ഡിം തയ്യാറാക്കാൻ പറ്റുന്ന ഒരുപാത്രത്തിൽ ബ്രെഡ് നിരത്തി വെക്കണം. അതിനുമുകളിൽ അരിഞ്ഞുവെച്ച മാങ്ങയുടെ പകുതി ഒരേപോലെ വിതറികൊടുക്കണം. ശേഷം ഏലക്കായയും പഞ്ചസാരയും ചേർത്ത ഒരു മുക്കാൽ ഗ്ലാസ് തേങ്ങാപാൽ ഇതിനുമുകളിൽ ഒഴിക്കണം.
ഒരുതവണ കൂടി ഇതുപോലെ ചെയ്യണം. വീണ്ടും അതിനുമുകളിൽ ബ്രെഡ് വെക്കണം. ശേഷം മാറ്റിവെച്ചിട്ടുള്ള ഉടച്ച മാങ്ങ ഒരുപോലെ പരത്തികൊടുക്കണം. അവസാനമായി ബാക്കിവന്ന തേങ്ങാപാൽ മുഴുവനും ഇതിനുമുകളിൽ ഒഴിച്ചുകൊടുക്കാം. എടുത്തുവെച്ച അനാർ കൂടി ഇതിൽ വിതറി തണുപ്പിച്ചു കഴിക്കാം.