കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ബ്രഡ് പിസ്സ. ബ്രഡ് പിസ്സ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബ്രഡ് – 6 പീസ്
- മുട്ട – 4 എണ്ണം
- ക്യാപ്സിക്കം – 1 1/2 കപ്പ്
- ക്യാരറ്റ് – 1 1/2 കപ്പ്
- ബീൻസ് – 1 1/2 കപ്പ്
- സ്പ്രിങ് ഒണിയൻ – 1 1/2 കപ്പ്
- കാബേജ് – 1 1/2 കപ്പ്
- പച്ചമുളക് – 2 എണ്ണം
- മോസറില്ല ചീസ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചട്ടിയിൽ എണ്ണ ചൂടാക്കാം. ഇനി പച്ചക്കറികൾ എല്ലാം വഴറ്റാം. ഉപ്പും പച്ചമുളകും ചേർത്ത് കൊടുക്കാം. ഇനി നാല് മുട്ടയും പൊട്ടിച്ച് ഒഴിച്ച് ചിക്കി എടുക്കുക.
ബേക്കിംഗ് ട്രേയിൽ ബ്രഡ് കഷ്ണങ്ങൾ നിരത്തി വയ്ക്കാം. മുകളിൽ മുട്ടയുടെ കൂട്ട് നിരത്താം. അതിന്റെയും മുകളിൽ ചീസിട്ട് കൊടുക്കാം. ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യാം. ശേഷം 10 മിനിറ്റ് ബേക്ക് ചെയ്യാം. ബ്രഡ് പിസ്സ തയ്യാറായി.